Wednesday 11 May 2022 12:22 PM IST : By സ്വന്തം ലേഖകൻ

ആരോഗ്യം തരും ക്വീനോവ കൊണ്ട് രുചിയൂറും സാലഡ്, സ്പെഷ്യൽ‌ റെസിപ്പി!

quinoa

ക്വിനോവ സാലഡ്

1.നാരങ്ങാനീര്, തേൻ, ഒലിവ് ഓയിൽ – പാകത്തിന്

വെളുത്തുള്ളി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

കുരുമുളകുപൊടി – പാകത്തിന്

2.ക്വിനോവ വേവിച്ചത് – രണ്ടു വലിയ സ്പൂൺ

സവ‍ാള അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

കാപ്സിക്കം അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

തക്കാളി അരിഞ്ഞത് – മൂന്നു വലിയ സ്പൂൺ

പച്ചമാങ്ങ അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പനീര്‍ പൊടിച്ചത് – രണ്ടു വലിയ സ്പൂൺ

സാലഡ് കുക്കുമ്പർ അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

വെള്ളക്കടല വേവിച്ചത് – രണ്ടു വലിയ സ്പൂൺ

രാജ്മ വേവിച്ചത് – രണ്ടു വലിയ സ്പൂൺ

അവക്കാഡോ അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പാഴ്സലി അരിഞ്ഞത് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ നന്നായി യോജിപ്പിച്ചു രണ്ടാമത്തെ ചേരുവ ചേർത്തിളക്കുക.

∙ചെറി ടുമാറ്റോ, ബേസിൽ ലീവ്സ്, പുതിനയില, ആസ്പരാഗസ് എന്നിവ വച്ച് അലങ്കരിച്ചു വിളമ്പാം.