റവ പനീർ ചില
1.റവ – ഒരു കപ്പ്
കട്ടത്തൈര് – അരക്കപ്പ്
വെള്ളം – ഒന്നരക്കപ്പ്
2.ഗ്രീൻപീസ് – ഒരു കപ്പ്
പച്ചമുളക് – രണ്ട്
ഇഞ്ചി – ഒരിഞ്ചു കഷണം
3.എണ്ണ – രണ്ടു വലിയ സ്പൂൺ
4.ജീരകം – അര ചെറിയ സ്പൂൺ
കടുക് – അര ചെറിയ സ്പൂൺ
5.സവാള – ഒരു ചെറുത്, പൊടിയായി അരിഞ്ഞത്
പച്ചമുളക് – ഒന്ന്, പൊടിയായി അരിഞ്ഞത്
ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ
6.കാപ്സിക്കം, പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
കാരറ്റ്, ഗ്രേറ്റ് ചെയ്തത് – കാൽ കപ്പ്
ഉപ്പ് – പാകത്തിന്
7.വറ്റൽമുളക് ചതച്ചത് – അര ചെറിയ സ്പൂൺ
കുരുമുളകുപൊടി – കാൽ ചെറിയ സ്പൂൺ
ജീരകംപൊടി – കാൽ ചെറിയ സ്പൂൺ
8.പനീർ – 100 ഗ്രാം, ഗ്രേറ്റ് ചെയ്തത്
9.മല്ലിയില – രണ്ടു വലിയ സ്പൂൺ
10.എണ്ണ – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ഒരു വലിയ ബൗളിൽ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് അരമണിക്കൂർ വയ്ക്കുക.
∙രണ്ടാമത്തെ ചേരുവ അൽപം വെള്ളം ചേർത്ത് അരച്ചു വയ്ക്കണം.
∙പാനിൽ എണ്ണ ചൂടാക്കി ജീരകവും കചുകും പൊട്ടിക്കുക.
∙ഇതിലേക്കു അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റുക.
∙വഴന്നു വരുമ്പോൾ അരച്ചു വച്ചിരിക്കുന്ന ഗ്രീൻപീസ് മിശ്രിതം ചേർത്തു വഴറ്റുക.
∙ഇതിലേക്ക് ആറാമത്തെ ചേരുവ ചേർത്തു വഴറ്റണം.
∙ഏഴാമത്തെ ചേരുവയും ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ പനീറും ചേർത്തിളക്കി വാങ്ങി തണുക്കാനായി മാറ്റി വയ്ക്കുക.
∙ഇതു റവ മിശ്രിതത്തിൽ ചേർത്തു ഇളക്കണം.
∙പാനിൽ അൽപം എണ്ണ ബ്രഷ് ചെയ്ത് ചില ചുട്ടെടുക്കാം.