Monday 26 October 2020 11:53 AM IST : By Vanitha Pachakam

റൈസ് വൈൻ, ഇതൊരു വെറൈറ്റി വൈൻ!

wine

റൈസ് വൈൻ

1. പച്ചരി - ഒന്നരക്കപ്പ്

പഞ്ചസാര - രണ്ടരക്കിലോ

കിസ്മിസ് - ഒന്നരക്കപ്പ്

യീസ്റ്റ് - നാലു െചറിയ സ്പൂൺ

നാരങ്ങാനീര് - നാലു വലിയ സ്പൂൺ

വെള്ളം - എട്ടു കുപ്പി

പാകം െചയ്യുന്ന വിധം

∙ എല്ലാ ചേരുവകളും യോജിപ്പിച്ചു ഭരണിയിലാക്കി 18 ദിവസം അനക്കാതെ വയ്ക്കുക. എല്ലാ ദിവസവും ഇളക്കണം.

∙ പിന്നീട് ഒരാഴ്ച അനക്കാതെ വച്ച ശേഷം അരിച്ചെടുത്ത്, അണുവിമുക്തമാക്കിയ ചില്ലുകുപ്പിയിലാക്കി അനക്കാെത വയ്ക്കുക.

∙ മാസത്തിലൊരിക്കല‍്‍ വൈൻ അരിച്ചു വയ്ക്കണം. അടിയിൽ അടിയുന്ന മട്ട് മാറ്റിക്കളയണം.

∙ ഇങ്ങനെ നാലു മാസം വച്ച്, ഓരോ മാസവും ഊറ്റിയെടുത്താൽ നല്ല ക്ലിയർ വൈൻ ലഭിക്കും.

∙ നന്നായി തണുപ്പിച്ചു വിളമ്പാം.