Friday 18 December 2020 04:25 PM IST : By സ്വന്തം ലേഖകൻ

ഞൊടിയിടയിൽ തയാറാക്കാം സേമിയ അട!

semi

സേമിയ അട

1.നെയ്യ് – രണ്ടു ചെറിയ സ്പൂൺ

2.സേമിയ – ഒരു കപ്പ്

3.തിളച്ച പാൽ – മൂന്നു കപ്പ്

4.പഞ്ചസാര – മുക്കാൽ കപ്പ്

തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്

ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

  • ചുവടുകട്ടിയുള്ള പാത്രത്തിൽ ഒരു ചെറിയ സ്പൂൺ നെയ്യ് ചൂടാക്കി സേമിയ വറുക്കുക.

  • ഇതിലേക്കു തിളച്ച പാൽ ഒഴിച്ചു വേവിച്ചു വറ്റിച്ച് അടുപ്പിൽ നിന്നു വാങ്ങുക. നാലാമത്തെ ചേരുവയും ബാക്കിയുള്ള നെയ്യും ചേർത്തു കുഴച്ചു വയ്ക്കണം.

  • അല്പം ചൂടാറിയ ശേഷം, നെയ്മയം പുരട്ടിയ കൈകൊണ്ട് ഇതിൽ നിന്ന് ഉരുളകൾ ഉരുട്ടി മാറ്റിവയ്ക്കണം.

  • വാഴയിലക്കഷണങ്ങൾ വാട്ടി, ഓരോ വാഴയിലക്കീറിലും ഒരു ഉരുള വച്ച് മറ്റൊരു വാഴയില കൊണ്ട് അമർത്തി മടക്കി ചൂടായ തവയിൽ തിരിച്ചും മറിച്ചുമിട്ടു മൂപ്പിച്ചെടുക്കുക.