Wednesday 13 March 2024 02:02 PM IST : By സ്വന്തം ലേഖകൻ

മധുരം കിനിയും ഷാഹി റോള്‍സ്, തയാറാക്കാം ഈസിയായി!

shahiiiii

ഷാഹി റോള്‍സ്

1.ഡെസിക്കേറ്റഡ് കോക്കനട്ട് – 100 ഗ്രാം

കണ്ടൻസ്ഡ് മിൽക് – 40 ഗ്രാം

കശുവണ്ടിപ്പരിപ്പ്, നുറുക്കിയത് – രണ്ടു വലിയ സ്പൂൺ

ബദാം, നുറുക്കിയത് – രണ്ടു വലിയ സ്പൂൺ

കിസ്മിസ്, നുറുക്കിയത് – രണ്ടു വലിയ സ്പൂൺ

പിസ്ത, നുറുക്കിയത് – രണ്ടു വലിയ സ്പൂൺ

2.‌ബ്രെഡ് – പത്തു സ്ലൈസ്

3.എണ്ണ – വറുക്കാൻ ആവശ്യത്തിന്

4.കണ്ടൻസ്ഡ് മിൽക് – അലങ്കരിക്കാൻ

പിസ്ത – അലങ്കരിക്കാൻ

5.വെള്ളം – 60 മില്ലി

പഞ്ചസാര – 120 ഗ്രാം

6.ഏലയ്ക്ക – രണ്ട്, പൊടിച്ചത്

കുങ്കുമപ്പൂവ് – ഒരു നുള്ള്

പാകം ചെയ്യുന്ന വിധം

∙ഒരു വലിയ ബൗളിൽ ഒന്നാമത്തെ ചേരുവ നന്നായി യോജിപ്പിക്കണം.

∙ഇതിൽ നിന്നും അൽപം എടുത്ത് ചെറിയ ഉരുളയാക്കി നീളത്തിൽ ഉരുട്ടിയെടുത്തു മാറ്റി വയ്ക്കുക.

∙ബ്രെഡിന്റെ വശങ്ങൾ മുറിച്ച് ചപ്പാത്തി കോൽ കൊണ്ടു പരത്തി തയാറാക്കിയ ഉരുളകൾ വച്ച് റോൾ ചെയ്ത് എടുക്കുക.

∙ഇത് ചൂടായ എണ്ണയിൽ വറുത്തു കോരി പഞ്ചസാരപ്പാനിയിൽ പത്തു മിനിറ്റ് ഇട്ടു വയ്ക്കുക.

∙ശേഷം പാനിയിൽ നിന്നെടുത്തു നാലാമത്തെ ചേരുവ ചേർത്തു വിളമ്പാം.

∙പഞ്ചസാരപാനി തയാറാക്കാൻ വെള്ളവും പഞ്ചസാരയും ചേർത്തു തിളപ്പിക്കുക.

∙ഇതിലേക്ക് ആറാമത്തെ ചേരുവ ചേർത്തിളക്കി അഞ്ചു മിനിറ്റു തിളപ്പിക്കുക.