ഷീറ്റ് പോലെ പരന്ന്, ജെല്ലി പോലിരിക്കുന്ന കാഴ്ച്ചയിൽ തന്നെ മധുരക്കൊതിയുള്ളവരുടെ മനസിലേക്കിടിച്ചു കേറുന്ന ഈ മനം മയക്കും മധുരം എന്താണെന്നറിയാമോ? ഇതാണ് ബോംബെ ഷീറ്റ് ഹൽവ. ഗോതമ്പു ഹൽവ, മിൽക് ഹൽവ, മുന്തിരി ഹൽവ, കാന്താരി ഹൽവ ഒക്കെ കഴിച്ചും കേട്ടും ശീലച്ചവർക്കിടയിലേക്കാണ് ഷീറ്റ് ഹൽവയുടെ വരവ്. കാര്യം പണ്ടു മുതലേ സംഗതി ഇവിടുണ്ടെങ്കിലും ഇപ്പോഴാണ് ഇതിനിത്ര ആവശ്യക്കാരേറുന്നത്.

സാധാരണ ഹൽവ കട്ടിയായി ബോക്സ് ആകൃതിയിൽ കട്ടിയായി കിട്ടുമ്പോൾ ഈ ഹൽവ പരന്ന് ഒരു ഷീറ്റ് പോലെയാണിരിപ്പ്. അതുകൊണ്ടു തന്നെയാണ് ആ പേര് വന്നതും. ഹൽവ നേരിയ ഒരു ഷീറ്റിലേക്ക് പരത്തിയെടുത്തുണ്ടാക്കുന്നതു കൊണ്ടാണ് ഇതിന് ഇത്ര നേർത്ത ആകൃതി. ജെല്ലി പോലുള്ള ഈ ഹൽവയ്ക്ക് മുകളിൽ അലങ്കാരത്തിനും രുചിക്കുമായി നിറയെ ഡ്രൈഫ്രൂട്ട്സും നട്ട്സും ഒക്കെ ഇട്ട് ആകെ മൊത്തത്തിൽ ഹൽവ വീണ്ടും കളറാക്കുന്നു.

ADVERTISEMENT

മുംബൈയിൽ വളരെ പ്രചാരമുള്ള ഈ ഹൽവ സിന്ധി– ഗുജറാത്തി സമൂഹത്തിനിടയിൽ ഏറെ പ്രിയങ്കരമായ പലഹാരമാണ്. അവരാണ് ഇതിന്റെ സ്വാദ് നാടാകെ വ്യാപിപ്പിച്ചതും. കടിച്ചാൽ ഉടൻ അലിയുന്നത്ര മൃദുത്വവും കുറച്ചൊരു ഒട്ടിപ്പോ പ്രകൃതവുമാണ് ഷീറ്റ് ഹൽവയുടെ ഹൈലൈറ്റ്. പല രുചികളിൽ ഈ ഹൽവ ലഭ്യമാണ്. ഈ ദീവാലിക്ക് ഷീറ്റ് നിങ്ങളുടെ ചുറ്റുവട്ടത്തൊക്കെയൊന്ന് ഹൽവ തേടിയിറങ്ങിയാലോ? തേടിയിറങ്ങി കിട്ടുന്നവർ കമന്റിൽ എവിടെ നിന്നു സംഗതി കിട്ടി എന്നു കൂടി കമന്റു ചെയ്താൽ കുശാൽ...

ADVERTISEMENT
ADVERTISEMENT