ചിക്കൻ റോസ്‌റ്റ്
1.ചിക്കൻ – അരക്കിലോ
2.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – രണ്ടു ചെറിയ സ്പൂൺ
മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
നാരങ്ങാനീര് – പകുതി നാരങ്ങയുടേത്
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
3.സവാള – അഞ്ച്, അരിഞ്ഞത്
4.വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
5.കറിവേപ്പില – ഒരു തണ്ട്
ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു ചെറിയ സ്പൂൺ
മല്ലിയില – കാൽ കപ്പ്
പുതിനയില – കാൽ കപ്പ്
6.ഗരംമസാലപൊടി – അര ചെറിയ സ്പൂൺ
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ചിക്കൻ വലിയ കഷണങ്ങളാക്കി മുറിച്ച് രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ച് അരമണിക്കൂർ വയ്ക്കുക.
∙സവാള കനം കുറച്ച് അരിഞ്ഞ് വെളിച്ചെണ്ണയിൽ വറുത്തു കോരി മിക്സിയിൽ ചെറുതായി പൊടിച്ചു വയ്ക്കണം.
∙ഇതേ എണ്ണയിൽ ചിക്കൻ ചേർത്തു വറുത്തു കോരി മാറ്റി വയ്ക്കുക.
∙വറുത്ത എണ്ണയിൽ നിന്നും ഒരു വലിയ സ്പൂൺ എണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ വഴറ്റണം.
∙ഇതിലേക്കു വറുത്തു വച്ചിരിക്കുന്ന ചിക്കനും സവാളയും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച് അല്പം വെള്ളം ചേർത്തു അഞ്ചു മിനിറ്റു മൂടി വച്ചു വേവിക്കുക.
∙ഗ്രേവി ചിക്കനിൽ പൊതിഞ്ഞിരിക്കുന്ന പാകത്തിനു വാങ്ങാം.
∙മല്ലിയില വിതറി ചൂടോടെ വിളമ്പാം.