Monday 12 July 2021 03:43 PM IST : By സ്വന്തം ലേഖകൻ

കൊതിപ്പിക്കും രുചിയിലൊരു മധുരവിഭവം, കോക്കനട്ട് സൂഫ്‍ളെ!

coc

കോക്കനട്ട് സൂഫ്‍ളെ

1.മുട്ടമഞ്ഞ – അഞ്ച്

പ‍ഞ്ചസാര – 100 ഗ്രാം

2.പാൽ – 500 മില്ലി

3.ജെലറ്റിൻ – 20 ഗ്രാം

തേങ്ങാപ്പാൽ – 200 ഗ്രാം

4.വിപ്പ്ഡ് ക്രീം – 250 മില്ലി

5.പെയർ – ഒന്ന്, നീളത്തിൽ അരിഞ്ഞത്

പാകം ചെയ്യുന്ന വിധം

∙മുട്ടമഞ്ഞയും പഞ്ചസാരയും യോജിപ്പിച്ച് അടിക്കുക.

∙പാൽ തിളപ്പിച്ചു മുട്ട മിശ്രിതത്തിൽ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കണം.

∙ഇത് തിളയ്ക്കുന്ന വെള്ളത്തിനു മുകളിൽ പിടിച്ചു ‍‍ഡബിൾ ബോയ്‍ലിങ് രീതിയിൽ കുറുക്കി കസ്‌റ്റേർഡ് തയാറാക്കുക. ഇത് ചൂടാറാൻ വയ്ക്കണം.

∙ഇതില്‍ ജെലറ്റിൻ കുതിർത്തതും തേങ്ങാപ്പാലും ചേർത്തു നന്നായി യോജിപ്പിച്ചു വയ്ക്കണം.

∙ഇതിലേക്കു വിപ്പ്ഡ് ക്രീം മെല്ലേ ചേർത്തു യോജിപ്പിച്ച ശേഷം മോൾഡുകളിലാക്കി ഒരു മണിക്കൂർ ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കുക.

∙പെയറിൽ അല്പം ബ്രൗൺ ഷുഗർ വിതറി കാരമലൈസ് ചെയ്ത് അലങ്കരിക്കാം. ചോക്‌ലെറ്റ് വച്ചും അലങ്കരിക്കാം.