Tuesday 28 December 2021 03:27 PM IST : By സ്വന്തം ലേഖകൻ

ചക്ക വച്ചൊരു കിടുക്കാച്ചി കബാബ്, ഗലോത്തി കബാബ്!

kengal

ഗലോത്തി കബാബ്

1.പച്ചച്ചക്ക ഉണക്കിയത് – 50 ഗ്രാം

2.എണ്ണ – പാകത്തിന്

3.സവാള അരിഞ്ഞത് – 100 ഗ്രാം

ഇഞ്ചി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

പച്ചമുളക് അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

മല്ലിയില അരിഞ്ഞത് – അഞ്ചു ചെറിയ സ്പൂൺ

പുതിനയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ

4.ഉപ്പ് – പാകത്തിന്

‌ കടലമാവ് – രണ്ടു വലിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചക്ക കഴുകി 200 മില്ലി ചൂടുവെള്ളത്തിൽ 10 മിനിറ്റ് കുതിർത്തശേഷം ചെറിയ കഷണങ്ങളായി

അരിഞ്ഞു വയ്ക്കണം. ഇതു തിളച്ച വെള്ളത്തിലിട്ടു 10 സെക്കൻഡിനുശേഷം തണുത്ത വെള്ളത്തിലിടുക. പിന്നീട് ഊറ്റിവയ്ക്കണം.

∙അൽപം എണ്ണ ചൂടാക്കി, മൂന്നാമത്തെ ചേരുവ യഥാക്രമം ചേർത്തു വഴറ്റുക. ഇതിലേക്കു ചക്കയും നാലാമത്തെ ചേരുവയും ചേർത്തിളക്കി വാങ്ങുക. ചൂടാറുമ്പോൾ മിക്സിയിലാക്കി കട്‍‌ലറ്റിന്റെ പരുവത്തിൽ അരയ്ക്കണം.

∙ചെറിയ ഉരുളകളാക്കി കട്‌ലറ്റിന്റെ ആകൃതിയിലാക്കുക. തവയിൽ അൽപം എണ്ണയൊഴിച്ച്, തയാറാക്കിയ കട്‌ലറ്റ് തിരിച്ചും മറിച്ചുമിട്ടു വറുത്തെടുക്കാം.

∙പുതിന ചട്നിക്കും സാലഡിനുമൊപ്പം വിളമ്പാം.