Wednesday 25 May 2022 12:46 PM IST : By സ്വന്തം ലേഖകൻ

കപ്പ ബിരിയാണി ഇങ്ങനെ തയാറാക്കി നോക്കൂ, കിടിലൻ രുചിയാണ്!

kappabiriyani

കപ്പ ബിരിയാണി

1.കപ്പ – ഒരു കിലോ

2.എല്ലോടുകൂടിയ മാട്ടിറച്ചി – ഒരു കിലോ

3.സവാള – മൂന്ന് ചെറുത്, അരിഞ്ഞത്

ഇഞ്ചി – ഒരിഞ്ചു കഷണം, അരിഞ്ഞത്

വെളുത്തുള്ളി – ഒരു കുടം, അരിഞ്ഞത്

കറിവേപ്പില – ഒരു പിടി

മുളകുപൊടി – നാലു ചെറിയ സ്പൂൺ

മല്ലിപ്പൊടി – രണ്ടര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

4.തേങ്ങ ചുരണ്ടിയത് – അര മുറി തേങ്ങയുടേത്

5.മല്ലിപ്പൊടി, മുളകുപൊടി, മസാലപ്പൊടി – ഒരു നുള്ളു വീതം

പാകം ചെയ്യുന്ന വിധം

∙കപ്പ വേവിച്ചൂറ്റി വയ്ക്കുക.

∙ഇറച്ചി കഴുകി വാരി, മൂന്നാമത്തെ ചേരു‌വ ചേർത്തിളക്കി, വെള്ളം ചേർക്കാതെ വേവിക്കുക.

∙ഇറച്ചി വേവുന്ന സമയം കൊണ്ടു തേങ്ങ എണ്ണയില്ലാതെ വറുത്തു ചുവന്നു വരുമ്പോൾ ഓരോ നുള്ളു വീതം മല്ലിപ്പൊടിയും മുളകുപൊടിയും മസാലപ്പൊടിയും ചേർത്തിളക്കി വാങ്ങി മയത്തിൽ അരച്ചു വയ്ക്കുക.

∙ഇറച്ചി നന്നായി വെന്തു വെള്ളം വറ്റുമ്പോൾ വേവിച്ചൂറ്റിയ കപ്പ ചേർത്തു നന്നായി യോജിപ്പിക്കുക.

∙അടുപ്പിൽ നിന്നു വാങ്ങി വറുത്തരച്ച തേങ്ങാ മിശ്രിതം ചേർത്തു റൂൾത്തടി കൊണ്ടു നന്നായി ഉടച്ചിളക്കി ചൂടോടെ വിളമ്പുക.