Thursday 21 April 2022 03:29 PM IST : By സ്വന്തം ലേഖകൻ

ബ്രേക്ക്ഫാസ്‌റ്റിനു തയാറാക്കാം രുചിയൂറും കരിക്ക് ദോശ, ഈസി റെസിപ്പി!

kartikku dosa

കരിക്ക് ദോശ

1.പച്ചരി – ഒരു കപ്പ്

2.കരിക്ക് – രണ്ട്, ചുരണ്ടിയത്

ജീരകം – അര ചെറിയ സ്പൂൺ
ചുവന്നുള്ളി – അഞ്ച്

3.പഞ്ചസാര – ഒരു വലിയ സ്പൂൺ

ബേക്കിങ് സോഡ – ഒരു നുള്ള്

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙പച്ചരി തലേന്നു രാത്രി വെള്ളത്തിൽ കുതിർത്തു വയ്ക്കണം.

∙രാവിലെ രണ്ടാമത്തെ ചേരുവ ചേർത്തു തരുതരുപ്പായി അരച്ചെടുക്കുക. ഇതിൽ മൂന്നാമത്തെ ചേരുവ ചേർത്തു കലക്കി 20 മിനിറ്റ് അനക്കാതെ വയ്ക്കണം.

∙ചൂടായ ദോശക്കല്ലിൽ എണ്ണ പുരട്ടി ഓരോ തവി മാവു കോരിയോഴിച്ചു കട്ടിയുള്ള ദോശ പോലെ പരത്തി തിരിച്ചും മറിച്ചുമിട്ടു ചുട്ടെടുക്കണം.