Tuesday 03 May 2022 02:28 PM IST

രുചിയൂറും മാമ്പഴപ്പുളിശ്ശേരി, എത്ര കഴിച്ചാലും മതിവരാത്ത സ്വാദ്!

Merly M. Eldho

Chief Sub Editor

mango

മാമ്പഴപ്പുളിശ്ശേരി

1.മാമ്പഴം – രണ്ട്, തൊലി കളഞ്ഞത്

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

മുളകുപൊടി – കാൽ ചെറിയ സ്പൂൺ

പച്ചമുളക് – മൂന്ന്, അറ്റം പിളർന്നത്

ഉപ്പ് – പാകത്തിന്

വെള്ളം – രണ്ടു കപ്പ്

2.തേങ്ങ ചുരണ്ടിയത് – മുക്കാൽ കപ്പ്

ജീരകം – അര ചെറിയ സ്പൂൺ

3.തൈര് – ഒന്നേമുക്കാല്‍ കപ്പ്, അടിച്ചത്

4.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

5.കടുക് – അര ചെറിയ സ്പൂൺ

വറ്റൽമുളക് – രണ്ട്, മുറിച്ചത്

കറിവേപ്പില – രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു വേവിക്കുക. നല്ല കുഴഞ്ഞ പരുവത്തിലാകണം.

∙ഇതിലേക്കു രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചതു ചേര്‍ത്ത് ആറ്–ഏഴു മിനിറ്റ് വേവിക്കുക.

∙അടുപ്പിൽ നിന്നു വാങ്ങിയ ശേഷം തൈരു ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കണം. തിരികെ അടുപ്പിൽ വച്ചു ചെറുതീയിലാക്കി ഇളക്കി ചൂടാക്കുക. ഇളക്കുന്ന തവിയിൽ നിന്ന് ആവി പൊങ്ങി വരുമ്പോൾ വാങ്ങുക.

∙വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ മൂപ്പിച്ചു കറിയിൽ ചേർക്കണം.