മാങ്ങ മപ്പാസ്
1.മാങ്ങ – രണ്ട്
2.സവാള – രണ്ട് ഇടത്തരം, അരിഞ്ഞത്
ഇഞ്ചി – ഒരിഞ്ചു കഷണം, അരിഞ്ഞത്
വെളുത്തുള്ളി – അഞ്ച് അല്ലി, അരിഞ്ഞത്
പച്ചമുളക് – മൂന്ന്, നീളത്തിൽ അരിഞ്ഞത്
ഉപ്പ് – പാകത്തിന്
3.മഞ്ഞൾപ്പൊടി – അര വലിയ സ്പൂൺ
മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ
വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
4.തേങ്ങ, ചിരകിയത് – ഒരു കപ്പ്
ചുവന്നുള്ളി – നാല്
ഇഞ്ചി – ഒരു ചെറിയ കഷണം
വെള്ളം – കാൽ കപ്പ്
5.തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത ഒന്നാം പാൽ – രണ്ടു കപ്പ്
6.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
7.കടുക് – അര ചെറിയ സ്പൂൺ
ചുവന്നുള്ളി – മൂന്ന്, അരിഞ്ഞത്
വറ്റൽമുളക് – നാല്
കറിവേപ്പില – ഒരു തണ്ട്
കശ്മീരി മുളകുപൊടി – അര ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙മാങ്ങ നീളത്തിൽ അരിഞ്ഞു വയ്ക്കുക.
∙ഒരു ബൗളിൽ രണ്ടാമത്തെ ചേരുവയും അരിഞ്ഞു വച്ചിരിക്കുന്ന മാങ്ങയും ചേർത്തു കൈകൊണ്ടു നന്നായി യോജിപ്പിക്കുക.
∙ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു യോജിപ്പിക്കണം.
∙നാലാമത്തെ ചേരുവ നന്നായി അരച്ചതും ചേർത്തു മൺചട്ടിയിൽ വേവിച്ചെടുക്കണം.
∙വെന്തു കുറുകി വരുമ്പോൾ ഒന്നാം പാലും ചേർത്തു ചൂടാക്കി വാങ്ങുക.
∙വെളിച്ചെണ്ണ ചൂടാക്കി ഏഴാമത്തെ ചേരുവ താളിച്ചു കറിയിൽ ചേർത്തു വിളമ്പാം.