Friday 23 June 2023 04:13 PM IST : By Vanitha Pachakam

തനി നാടൻ രുചിയിൽ ഒരു ഞണ്ടു കറി ആയാലോ, ഇതാ കിടിലൻ റെസിപ്പി!

njandu

ഞണ്ടു കറി

1. കശ്മീരി വറ്റൽമുളക് - 15

2. വെളിച്ചെണ്ണ - നാലു വലിയ സ്പൂൺ

ചുവന്നുള്ളി - ഒരു കപ്പ്, ചതച്ചത്

വെളുത്തുള്ളി - ഒരു കുടം, ചതച്ചത്

പച്ചമുളക് - അഞ്ച്, അരിഞ്ഞത്

കറിവേപ്പില - ഒരു തണ്ട്

ഉപ്പ് - പാകത്തിന്

3. ഞണ്ട് വൃത്തിയാക്കി കഷണങ്ങളാക്കിയത് - അരക്കിലോ

കുടംപുളി - നാല്, ഒരു കപ്പ് വെള്ളത്തിൽ കുതിർത്തത്

പാകം െചയ്യുന്ന വിധം

∙ വറ്റൽമുളക് അൽപം എണ്ണയിൽ വറുത്തു കോരി ചതച്ചെടുത്തു രണ്ടാമത്തെ േചരുവയും േചർത്ത് ഒരു പാത്രത്തിലാക്കി കൈ കൊണ്ടു നന്നായി ഞെരടി യോജിപ്പിക്കണം.

∙ ഇതിലേക്കു കുടംപുളി വെള്ളത്തോടു കൂടിയും ഞണ്ടും ചേർത്ത് അര മണിക്കൂർ വയ്ക്കണം.

∙ പിന്നീട് അടുപ്പത്തു വച്ചു ചെറുതീയിൽ വേവിച്ചു പുരണ്ടിരിക്കുന്ന പരുവത്തിൽ ചാറോടു കൂടി വാങ്ങി വയ്ക്കുക.