Friday 04 February 2022 12:12 PM IST : By Syama Nair

പപ്പായ എരിശ്ശേരി, രുചികരമായൊരു എരിശ്ശേരി റെസിപ്പി!

pappssery

പപ്പായ എരിശ്ശേരി

1.പപ്പായ - അരക്കിലോ, ചെറിയ കഷണങ്ങളാക്കിയത്

  മുളകുപൊടി - ഒരു ചെറിയ സ്പൂണ്‍

  മഞ്ഞള്‍പ്പൊടി - അര ചെറിയ സ്പൂണ്‍

  ഉപ്പ് - പാകത്തിന്

2.വന്‍പയര്‍ - കാല്‍ കപ്പ്, കുതിര്‍ത്തു വേവിച്ചത്

3.തേങ്ങ ചുരണ്ടിയത് - ഒരു കപ്പ്  

  ജീരകം - ഒരു ചെറിയ സ്പൂണ്‍

  മഞ്ഞള്‍പ്പൊടി - ഒരു നുള്ള്

4.വെളിച്ചെണ്ണ - രണ്ടു വലിയ സ്പൂണ്‍

5.കടുക് - ഒരു ചെറിയ സ്പൂണ്‍

6.വറ്റല്‍മുളക് - മൂന്ന്, മുറിച്ചത്

  തേങ്ങ ചുരണ്ടിയത് - അരക്കപ്പ്

  കറിവേപ്പില - മൂന്ന്-നാലു തണ്ട്

പാകം ചെയ്യുന്ന വിധം

പപ്പായ കഷണങ്ങളാക്കിയത് മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്തു വേവിച്ചു വയ്ക്കുക.

ഇതില്‍ വന്‍പയര്‍ വേവിച്ചതു ചേര്‍ത്തു നന്നായി തിളപ്പിക്കുക.

മൂന്നാമത്തെ ചേരുവ തരുതരുപ്പായി അരച്ചു പപ്പായ മിശ്രിതത്തില്‍ ചേര്‍ത്തു തിളപ്പിക്കണം.

ഉപ്പു പാകത്തിനാക്കി വാങ്ങാം.

പാനില്‍ എണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക.

ഇതില്‍ ആറാമത്തെ ചേരുവ ചേര്‍ത്ത് ഇളക്കണം. തേങ്ങ ബ്രൗണ്‍ നിറമാകുമ്പോള്‍ വാങ്ങി കറിയില്‍ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.