Wednesday 15 May 2024 04:30 PM IST : By സ്വന്തം ലേഖകൻ

ചപ്പാത്തിക്കും ചോറിനും ഒപ്പം കലക്കൻ രുചിയിൽ പ്രോൺസ് കറി, തയാറാക്കാം ഈസിയായി!

prawnsssc urrrr

പ്രോൺസ് കറി

1.ചെമ്മീൻ ,തൊണ്ടും നാരും കളഞ്ഞു വൃത്തിയാക്കിയത് – അരക്കിലോ

2.ഇഞ്ചി, പൊടിയായി അരിഞ്ഞത് – കാൽ ചെറിയ സ്പൂൺ

വെളുത്തുള്ളി, പൊടിയായി അരിഞ്ഞത് – കാൽ ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

കട്ടത്തൈര് – രണ്ടു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

എണ്ണ – രണ്ടു വലിയ സ്പൂൺ

നാരങ്ങാനീര് – പകുതി നാരങ്ങയുടേത്

3. എണ്ണ – രണ്ടു വലിയ സ്പൂൺ

4.ജീരകം – ഒരു ചെറിയ സ്പൂൺ

‌5.ഇഞ്ചി, പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി, പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

6.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

7.തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത്

8.തേങ്ങാപ്പാൽ – ഒരു കപ്പ്

9.മല്ലിയില, പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചെമ്മീനിൽ രണ്ടാമത്തെ ചേരുവ ചേർത്തു പത്തു മിനിറ്റു വയ്ക്കണം.

∙പാൻ ചൂടാക്കി ചെമ്മീൻ ചേർത്തു നാലു മിനിറ്റു വേവിച്ചു മാറ്റി വയ്ക്കുക.

∙ഇതേ പാനിൽ എണ്ണ ചൂടാക്കി ജീരകം മൂപ്പിക്കുക.

∙അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റി ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പൊടികൾ ചേർത്തു മൂപ്പിക്കുക.

∙തക്കാളിയും ചേർത്തിളക്കി വേവിക്കുക.

∙തേങ്ങാപ്പാൽ ചേർത്തിളക്കി തിളയ്ക്കുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന ചെമ്മീൻ ചേർത്തിളക്കണം.

∙ചാറു കുറുകുമ്പോൾ മല്ലിയില ചേർത്തിളക്കി വാങ്ങാം.