തിരുവനന്തപുരം സ്‌റ്റൈൽ മീൻകറി
1.മീൻ – അരക്കിലോ
2.തേങ്ങ ചിരകിയത് – ഒരു കപ്പ്
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
മുളകുപൊടി – രണ്ടു വലിയ സ്പൂൺ
മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ
വാളൻപുളി – ഒരു നെല്ലിക്ക വലുപ്പത്തിൽ
ചുവന്നുള്ളി – അഞ്ച്
വെള്ളം – പാകത്തിന്
3.മുരിങ്ങക്കായ – രണ്ട്, നീളത്തിൽ അരിഞ്ഞത്
പച്ചമാങ്ങ – ഒന്ന്, നീളത്തിൽ അരിഞ്ഞത്
പച്ചമുളക് – മൂന്ന്
കറിവേപ്പില – ഒരു തണ്ട്
വെള്ളം – പാകത്തിന്
4.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
ഉലുവപ്പൊടി – അര ചെറിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
∙മീന്‍ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.
∙രണ്ടാമത്തെ ചേരുവ നന്നായി അരച്ചു വയ്ക്കുക.
∙മൺചട്ടിയിൽ മൂന്നാമത്തെ ചേരുവയും അരപ്പും ചേർത്തു തിളപ്പിക്കണം.
∙മീൻ ചേർത്തു മൂടി വച്ച് അഞ്ചു മിനിറ്റു വേവിക്കുക.
∙മീൻ വെന്തു പാകമാകുമ്പോൾ നാലാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങാം.