വെട്ടു കേക്ക്
1.മൈദ – 500 ഗ്രാം
2.സോഡാപ്പൊടി – കാൽ ചെറിയ സ്പൂൺ
3.മുട്ട അടിച്ചത് – മൂന്ന്
4.പഞ്ചസാര പൊടിച്ചത് – രണ്ടു കപ്പ്
നെയ്യ് – ഒരു വലിയ സ്പൂൺ
പാൽ – ഒരു വലിയ സ്പൂൺ
വനില എസൻസ് – അര സ്പൂൺ
ഏലക്കായ് പൊടിച്ചത് – അഞ്ച്
പാകം ചെയ്യുന്ന വിധം
∙മൈദയും സോഡാപ്പൊടിയും യോജിപ്പിച്ച് ഇടഞ്ഞു വയ്ക്കുക.
∙മുട്ട നന്നായി അടിച്ച് നാലാമത്തെ ചേരുവ ചേർത്തിളക്കുക.
∙ഇതിലേക്കു ഇടഞ്ഞു വച്ചിരിക്കുന്ന മൈദ ചേർത്തു ചപ്പാത്തിക്കു കുഴയ്ക്കുന്നതു പോലെ നന്നായി കുഴച്ച് നന്നഞ്ഞ തുണികൊണ്ട് മൂടിവയ്ക്കുക.
∙രണ്ടു മണിക്കൂറിനുശേഷം അരയിഞ്ചു കനത്തിൽ പരത്തി ചതുരക്കഷണങ്ങളാക്കി മുറിക്കുക.
∙ഓരോ കഷണത്തിന്റെയും ഓരോ മൂല നടുക്കു നിന്നു താഴോട്ടു പിളർത്തി ഇതളുപോലെയാക്കണം.
∙എണ്ണ ചൂടാക്കി അതിൽ വറുത്തു കോരിയെടുക്കുക.
∙ഈ കേക്ക് രണ്ടു മാസത്തോളം കേടാകാതെ സൂക്ഷിക്കാം.