Thursday 23 September 2021 03:25 PM IST : By Bina Mathew

മധുരപ്രിയർക്കായി ആപ്പിൾ ബ്രഡ് പുഡിങ്, ഈസി റെസിപ്പി!

pudd

ആപ്പിൾ ബ്രഡ് പുഡിങ്

1.മുട്ട – മൂന്ന്

2.പാൽ – ഒരു കപ്പ്

3.കണ്ടൻസ്ഡ് മിൽക്ക് – ഒരു ടിൻ

പഞ്ചസാര – ആവശ്യമെങ്കിൽ

ഉപ്പില്ലാത്ത വെണ്ണ – 75 ഗ്രാം, ഉരുക്കിയത്

കറുവാപ്പട്ട പൊടിച്ചത് – ഒരു വലിയ നുള്ള്

4.റൊട്ടി അരികു കളഞ്ഞു ചെറിയ ചതുരക്കഷണങ്ങളാക്കിയത് – ഒന്നരക്കപ്പ്

ആപ്പിൾ തൊലി കളഞ്ഞു ചതുരക്കഷണങ്ങളാക്കിയത് – ഒന്നരക്കപ്പ്

ചോക്‌ലേറ്റ് ചിപ്സ് – ഒരു കപ്പിന്റെ മൂന്നിൽ രണ്ട്

5.ക്രീം, ചെറി – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙അവ്ൻ 2000cൽ ചൂടാക്കിയിടുക.

∙ഒരു പാത്രത്തിൽ മയം പുരട്ടി വയ്ക്കണം.

∙മുട്ട നന്നായി അടിച്ചശേഷം പാൽ ചേർത്തടിക്കണം.

∙ഇതിലേക്കു മൂന്നാമത്തെ ചേരുവയും ചേർത്തു നന്നായി അടിച്ചു യോജിപ്പിക്കണം. നാലാമത്തെ ചേരുവയും ചേർത്തിളക്കി മയം പുരട്ടിയ പാത്രത്തിലൊഴിച്ചു നന്നായി അമർത്തിവയ്ക്കണം.

∙ഇതു ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു സെറ്റ് ആകും വരെ ബേക്ക് ചെയ്യുക. പുറത്തെടുത്തു ചൂടാറുമ്പോൾ മുകളിൽ ക്രീം പൈപ്പ് ചെയ്യണം. ടിന്നിൽ കിട്ടുന്ന ചെറി മുകളിൽ വച്ച് അലങ്കരിക്കാം.

∙കസ്‌റ്റേർഡിനോ ക്രീമിനോ ഒപ്പം വിളമ്പാം.

Tags:
  • Desserts
  • Easy Recipes
  • Pachakam