Thursday 02 May 2024 12:20 PM IST : By സ്വന്തം ലേഖകൻ

നാവിൽ അലിഞ്ഞിറങ്ങും അറേബ്യൻ പുഡിങ്, തയാറാക്കാം ഈസിയായി!

arabiaaaan

അറേബ്യൻ പുഡിങ്

1.പാൽ – അര ലിറ്റർ

2.പഞ്ചസാര – കാൽ കപ്പ്

3.പാൽ – 50 മില്ലി

കസ്‌റ്റർഡ് പൗഡർ – രണ്ടു വലിയ സ്പൂൺ

4.ഫ്രഷ് ക്രീം – 50 മില്ലി

വനില എസ്സൻസ് – അര ചെറിയ സ്പൂൺ

കൺഡൻസ്ഡ് മിൽക് – കാൽ കപ്പ്

5.ബ്രെഡ് – 12 സ്ലൈസ്

6.പിസ്ത, പൊടിച്ചത് – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙സോസ്പാനിൽ പാൽ തിളപ്പിക്കുക.

∙തിളയ്ക്കുമ്പോൾ പഞ്ചസാര ചേർത്തിളക്കണം. പഞ്ചസാര അലിയുമ്പോൾ മൂന്നാമത്തെ ചേരുവ യോജിപ്പിച്ചതു ചേർത്തിളക്കി കുറുകുമ്പോൾ വാങ്ങാം.

∙മറ്റൊരു പാത്രത്തിൽ നാലാമത്തെ ചേരുവ നന്നായി യോജിപ്പിച്ചു മാറ്റി വയ്ക്കുക.

∙ബ്രെഡിന്റെ അരികു കളഞ്ഞ് ഒരു പുഡിങ് ട്രേയിൽ ഒരു ലെയർ നിരത്തണം. മുകളിൽ പാൽ മിശ്രിതം ഒഴിക്കണം. ഇങ്ങനെ മുഴുവൻ ബ്രെഡും നിരത്തിയ ശേഷം ഏറ്റവും മുകളിൽ ക്രീം മിശ്രിതം ഒഴിച്ച് മൂന്നു–നാലു മണിക്കൂർ ഫ്രഡ്ജിൽ വച്ചു സെറ്റ് ചെയ്യണം.

∙പിസ്ത കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Tags:
  • Dinner Recipes
  • Easy Recipes
  • Pachakam
  • Desserts