Friday 08 October 2021 01:10 PM IST : By സ്വന്തം ലേഖകൻ

നാലുമണി ചായക്കൊപ്പം ശർക്കരയും തേങ്ങയും ചേർത്ത് അരിയുണ്ട; ഈസി റെസിപ്പി

_BCD1818 പാചകക്കുറിപ്പുകൾക്കു കടപ്പാട്: മിസ്സിസ്സ് കെ. എം. മാത്യു, തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, സരുൺ മാത്യു

1. കുത്തരി – മൂന്നു കപ്പ്

2. തേങ്ങ ചുരണ്ടിയത് – രണ്ടു കപ്പ്

3. ശർക്കര – കാൽ കിലോ

പാകം ചെയ്യുന്ന വിധം

∙ ചീനച്ചട്ടി ചൂടാക്കി കുത്തരി അൽപാൽപം വീതം േചർത്തു വറുക്കുക. മലരുപോലെ പൊരിഞ്ഞു മണം വരുമ്പോൾ കോരി നന്നായി പൊടിച്ച് ഇടഞ്ഞെടുക്കുക. 

∙ തേങ്ങ ചുരണ്ടിയതു നിറം മാറാതെ വറുത്തു വെള്ളം വറ്റിച്ചെടുക്കുക. 

∙ ശർക്കരയും വറുത്തു വച്ചിരിക്കുന്ന തേങ്ങയും ഒന്നിച്ചു ചതച്ചെടുക്കണം. കൂടെ ഇടഞ്ഞെടുത്ത അരിപ്പൊടിയും ചേർത്ത് ഇടിച്ചെടുക്കുക. ചെറുനാരങ്ങ വലുപ്പത്തിൽ ഉരുട്ടിയെടുത്തു വിളമ്പാം.

Tags:
  • Pachakam