അവൽ അപ്പവും നാടൻ ബീഫ് മസാലയും ബ്രേക്ക്ഫാസ്റ്റായാലും ഡിന്നറായാലും കിടിലൻ കോമ്പിനേഷനാണ്. റെസിപ്പി ഇതാ, ഇന്നുതന്നെ ട്രൈ ചെയ്തു നോക്കൂ...
അവൽ അപ്പം
1. പച്ചരി – ഒരു കപ്പ്
2. അവൽ (കട്ടിയുള്ള വെള്ള അവൽ) – അരക്കപ്പ്
3. തേങ്ങാവെള്ളം – അരക്കപ്പ്
4. കട്ടിത്തേങ്ങാപ്പാൽ – ഒരു കപ്പ്
ഉപ്പ് – അര ചെറിയ സ്പൂൺ
പഞ്ചസാര – അഞ്ചു ചെറിയ സ്പൂൺ
5. ഇൻസ്റ്റന്റ് യീസ്റ്റ് – അര ചെറിയ സ്പൂൺ
പാകം െചയ്യുന്ന വിധം
∙ അരി കഴുകി വൃത്തിയാക്കി മൂന്നു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കണം.
∙ അവൽ തേങ്ങാവെള്ളം ചേർത്തു 15 മിനിറ്റ് വച്ച ശേഷം അരിയും നാലാമത്തെ ചേരുവയും പാകത്തിനു വെള്ളവും ചേർത്ത് ദോശമാവിന്റെ പാകത്തിന് അരച്ചെടുക്കുക.
∙ ഇതിലേക്ക് യീസ്റ്റും ചേർത്തു നന്നായി യോജിപ്പിച്ച ശേഷം രണ്ടര–മൂന്നു മണിക്കൂർ വയ്ക്കണം.
∙ പിന്നീട് അപ്പച്ചട്ടിയിൽ ഒഴിച്ചു ചുറ്റിച്ചു പാലപ്പം ചുട്ടെടുക്കാം.
∙ ഇതേ മാവ് കൊണ്ടു കള്ളപ്പവും ഉണ്ടാക്കാം.
നാടന്‍ ബീഫ് മസാല
1. ബീഫ് – ഒരു കിലോ
2. മുളകുപൊടി – ഒരു ചെറിയ സ്പൂൺ
പെരുംജീരകം – ഒരു ചെറിയ സ്പൂൺ
കടുക് – ഒരു ചെറിയ സ്പൂൺ
കുരുമുളക് – ഒരു ചെറിയ സ്പൂൺ
ജീരകം – ഒരു ചെറിയ സ്പൂൺ
കറുവാപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ – അൽപം വീതം
3. സവാള – മൂന്നു വലുത്
തക്കാളി – രണ്ട് ഇടത്തരം
ഇഞ്ചി – ഒരിഞ്ചു കഷണം
വെളുത്തുള്ളി – ഒരു ചെറിയ കുടം
4. തേങ്ങ ചുരണ്ടിയത് – അരക്കപ്പ്
കശുവണ്ടിപ്പരിപ്പ് – ആറ്
5. എണ്ണ – പാകത്തിന്
6. ഉപ്പ് – പാകത്തിന്
7. മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
8. ഗരംമസാലപ്പൊടി – ഒന്നര ചെറിയ സ്പൂൺ
പാകം െചയ്യുന്ന വിധം
∙ ബീഫ് കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി വ യ്ക്കുക.
∙ രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് പൊടിച്ചു വയ്ക്കണം.
∙ മൂന്നാമത്തെ ചേരുവ മിക്സിയിൽ അരച്ചു വയ്ക്കുക.
∙ തേങ്ങ ചുരണ്ടിയതും കശുവണ്ടിപ്പരിപ്പും യോജിപ്പിച്ചു വറു ത്ത് അരച്ചു വയ്ക്കണം.
∙ വൃത്തിയാക്കിയ ബീഫിൽ രണ്ടാമത്തെ ചേരുവ പൊടിച്ചതു പുരട്ടി കുറഞ്ഞത് അരമണിക്കൂറെങ്കിലും വയ്ക്കുക.
∙ പിന്നീട് ഉപ്പു ചേർത്തു പ്രഷർകുക്കറിൽ വേവിച്ചു വാങ്ങുക.
∙ എണ്ണ ചൂടാക്കി അരച്ചു വച്ചിരിക്കുന്ന സവാള മിശ്രിതം ചേ ർത്തു വഴറ്റി എണ്ണ തെളിയുമ്പോൾ ഏഴാമത്തെ ചേരുവ യും പാകത്തിനുപ്പും ചേർത്തു വഴറ്റണം.
∙ ഇതിൽ ബീഫ് വേവിച്ചതു വെള്ളത്തോടു കൂടി ചേർത്തിളക്കുക. ഗ്രേവി നന്നായി കുറുകി വരുമ്പോൾ വറുത്തരച്ച തേങ്ങ–കശുവണ്ടിപ്പരിപ്പു മിശ്രിതവും ഗരംമസാലപ്പൊടിയും ചേർത്തിളക്കി കുറുകുമ്പോൾ വാങ്ങുക.
∙ ആവശ്യമെങ്കിൽ അൽപം വെളിച്ചെണ്ണയിൽ കടുകും ചുവന്നുള്ളിയും കറിവേപ്പിലയും മൂപ്പിച്ചു കറിയിൽ ചേ ർക്കാം.