Friday 22 November 2019 03:23 PM IST : By അമ്മു മാത്യു

ഹെൽത്തിയുമാണ്, ടേസ്റ്റിയുമാണ്; ഇതാ ബജി–തക്കാളി–കോൺ കറി!

_BCD0982 ഫോട്ടോ : സരുൺ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത് : റോയ് പോത്തൻ, എക്സിക്യൂട്ടീവ് ഷെഫ്, ഫ്ളോറ എയർപോർട്ട് ഹോട്ടൽ, നെടുമ്പാശേരി, കൊച്ചി.

1. സവാള ചെറിയ കഷണങ്ങളായി നീളത്തിൽ അരിഞ്ഞത് – അരക്കപ്പ്

കടലമാവ് – അരക്കപ്പ്

പച്ചമുളക് – ഒന്ന്, അരിഞ്ഞത്

ഇഞ്ചി പൊടിയായി അരി‍ഞ്ഞത് – ഒരു ചെറിയ സ്പൂൺ

കറിവേപ്പില അരിഞ്ഞത് – ഒരു വലിയ സ്പൂൺ

മുളകുപൊടി – അര ചെറിയ സ്പൂൺ

കായംപൊടി – കാൽ ചെറിയ സ്പൂൺ

സോഡാപ്പൊടി – ഒരു നുള്ള്

ഉപ്പ് – പാകത്തിന്

2. എണ്ണ – വറുക്കാൻ ആവശ്യത്തിന്

3. തക്കാളി – മൂന്ന്, നീളത്തിൽ കഷണങ്ങളാക്കിയത്

പച്ചമുളക് – നാല്, നീളത്തിൽ മുറിച്ചത്

ഇഞ്ചി കനം കുറച്ചു നീളത്തിൽ അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ്, വെള്ളം – പാകത്തിന്

4. കോൺ മുഴുവനോടെ പുഴുങ്ങി നീളത്തിൽ കഷണങ്ങളാക്കിയത് – അരക്കപ്പ്

5. തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

ജീരകം – അര ചെറിയ സ്പൂൺ

6. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

7. കടുക് – അര െചറിയ സ്പൂൺ

ചുവന്നുള്ളി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

വറ്റൽമുളക് – രണ്ട്, കഷണങ്ങളാക്കിയത്

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ ഒരു വലിയ ബൗളിലാക്കി യോജിപ്പിക്കുക. ആവശ്യമെങ്കിൽ അൽപം വെള്ളം തളിച്ചു കൊടുക്കാം. അയഞ്ഞു പോകരുത്. നുള്ളിയെടുക്കാൻ പാകത്തിനായിരിക്കണം. അനക്കാതെ അരമണിക്കൂർ വയ്ക്കുക.

∙ പാനിൽ എണ്ണ ചൂടാക്കി, സവാള മിശ്രിതം അൽപം വീതം എ ടുത്തു തിളയ്ക്കുന്ന എണ്ണയിലിട്ടു വറുത്തു കോരുക. ഉള്ളി ബജി തയാർ.

∙ മൂന്നാമത്തെ ചേരുവ യോജിപ്പിച്ച് അടുപ്പത്തു വച്ചു വേവിക്കുക.

∙ ഇതിലേക്ക് വറുത്ത ഉള്ളി ബജിയും കോണും ചേർക്കുക.

∙ അഞ്ചാമത്തെ ചേരുവ മയത്തിൽ അരച്ചതും ചേർത്തു തിളയ്ക്കുമ്പോൾ വാങ്ങി വയ്ക്കുക. ചാറ് വേണം.

∙ വെളിച്ചെണ്ണ ചൂടാക്കി ഏഴാമത്തെ ചേരുവ താളിച്ചു കറിയിൽ ചേർക്കണം.

Tags:
  • Breakfast Recipes
  • Pachakam