Saturday 14 March 2020 03:56 PM IST

ബീറ്റ്റൂട്ട് ലസാനിയ, ബീറ്റ്റൂട്ട് കോക്കനട്ട് സൂപ്പ്; പ്രണയ ചുവപ്പിൽ രണ്ടു സ്‌പെഷൽ വിഭവങ്ങൾ!

Merly M. Eldho

Chief Sub Editor

beeteooftyvb-gh ഫോട്ടോ: സരുൺ മാത്യു

ബീറ്റ്റൂട്ട് ലസാനിയ

1. ലസാനിയ ഷീറ്റ് – മൂന്ന്

2. കശുവണ്ടിപ്പരിപ്പ് – രണ്ടു കപ്പ്, കുതിർത്തത്

3. നാരങ്ങാനീര് – രണ്ടു വലിയ സ്പൂൺ

ഉപ്പ് – ഒരു ചെറിയ സ്പൂൺ

4. ബേസിൽ ലീവ്സ് – ഒരു കപ്പ്

പാലക് ചീര – രണ്ടു കപ്പ്

5. ഒലിവ് ഓയിൽ  – ഒരു കപ്പിന്റെ മൂന്നിലൊന്ന്

കല്ലുപ്പ് – ഒരു വലിയ സ്പൂൺ 

6. പാർമെസൻ ചീസ് ഗ്രേറ്റ് ചെയ്തത് – ഒരു കപ്പ്

7. ബീറ്റ്റൂട്ട് വേവിച്ചൂറ്റി അരച്ച് ഉപ്പും കുരുമുളകുപൊടിയും 50 ഗ്രാം വെണ്ണയും ചേർത്തത് – അരക്കപ്പ്

പാകം െചയ്യുന്ന വിധം

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.

∙ ലസാനിയ ഷീറ്റ് തിളയ്ക്കുന്ന വെള്ളത്തിലിട്ട് ഉടന്‍ ത ന്നെ തീ അണച്ച് 10 മിനിറ്റിനു ശേഷം വെള്ളം കള ഞ്ഞ് ഊറ്റിയെടുത്തു വയ്ക്കുക.

∙ കശുവണ്ടിപ്പരിപ്പ് ഊറ്റിയതു മൂന്നാമത്തെ ചേരുവ ചേർത്തു മിക്സിയിലാക്കി അ രയ്ക്കണം. തരുതരുപ്പായി അരയു മ്പോൾ ഈ മിശ്രിതത്തിലേക്കു ബേസിൽ ലീവ്സും ചീരയും പൊടിയായി അരിഞ്ഞതു ചേർത്തു നന്നായി അടിക്കണം. ഇതിൽ ഒലിവ് ഓയിലും ഉപ്പും ചേർത്തു വീണ്ടും നന്നായി അടിക്കുക. ഇതാ ണ് ലസാനിയ ഫില്ലിങ്.

∙ മയംപുരട്ടിയ ബേക്കിങ് ഷീറ്റി ൽ  ലസാനിയ ഷീറ്റ് വച്ച് അതിനു മുകളിൽ അൽപം ഫില്ലിങ് നിരത്തുക. അതിനു മുകളിൽ ബീറ്റ്റൂട്ട് അരച്ചതും പാർമെസൻ ചീസും അൽപം വീതം നിരത്തണം.

∙ ഇങ്ങനെ മൂന്നു നിര ചെയ്ത ശേഷം ഏറ്റവും മുകളിൽ ബാക്കിയുള്ള പാർമെസൻ ചീസും ബീറ്റ്റൂട്ട് അരച്ചതും യോജിപ്പിച്ചതു നിരത്തി ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു 10 മിനിറ്റ് ബേക്ക് ചെയ്യുക.

∙ഹൃദയാകൃതിയിൽ മുറിച്ച്, അലങ്കരിച്ചു വിളമ്പാം.

_BCD7814

ബീറ്റ്റൂട്ട് കോക്കനട്ട് സൂപ്പ്

1. ഒലിവ് ഓയിൽ – രണ്ടു വലിയ സ്പൂൺ

2. ചുവന്നുള്ളി – ഒന്ന്, അരിഞ്ഞത്

വെളുത്തുള്ളി – മൂന്ന് അല്ലി, പൊടിയായി അരിഞ്ഞത്

ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

3. ബീറ്റ്‌റൂട്ട് – മൂന്നു വലുത്, കഷണങ്ങളാക്കിയത്

4. വെജിറ്റബിൾ സ്റ്റോക്ക് – അഞ്ചു കപ്പ്

5. കട്ടിത്തേങ്ങാപ്പാൽ – ഒരു കപ്പ്

ഉപ്പ് – പാകത്തിന്

കുരുമുളകു പൊടിച്ചത് – കാൽ ചെറിയ സ്പൂൺ

ജാതിക്ക പൊടിച്ചത് – ഒരു വലിയ സ്പൂൺ

നാരങ്ങാനീര്, നാരങ്ങാത്തൊലി ചുരണ്ടിയത് – ഒരു നാരങ്ങയുടേത്

6. ക്രീം – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ ഒരു വലിയ പാനിൽ എണ്ണയൊഴിച്ച് ഇടത്തരം തീയിൽ  ചൂ ടാക്കി ചുവന്നുള്ളിയും വെളുത്തുള്ളിയും ഇഞ്ചിയും അരിഞ്ഞതു ചേർത്തു  മൂന്നു മിനിറ്റ് വഴറ്റുക.

∙ ഇതിലേക്കു ബീറ്റ്‌റൂട്ടും നാലു കപ്പ് സ്റ്റോക്കും ചേർത്ത് തി ളയ്ക്കുമ്പോൾ തീ കുറച്ച് എട്ട്–പത്തു മിനിറ്റ് വയ്ക്കുക. ബീറ്റ്‌റൂട്ട് വെന്തു മൃദുവാകണം.

∙ ബീറ്റ്റൂട്ട് മിശ്രിതം ഒരു കപ്പ് സ്റ്റോക്ക് ചേർത്തു മിക്സിയിൽ അ‍ടിക്കുക. 

∙ അഞ്ചാമത്തെ ചേരുവ ചേർത്ത് ഇളക്കി ചൂടാക്കി ക്രീം കൊണ്ട് അലങ്കരിച്ചു വിളമ്പാം.

_BCD7847
Tags:
  • Pachakam