Monday 07 March 2022 03:37 PM IST

കൊതിപ്പിക്കും രുചിയിലൊരു ബട്ടർസ്‌കോച്ച് സ്‌പോഞ്ച്, തയാറാക്കാം ഈസിയായി!

Merly M. Eldho

Chief Sub Editor

puddi

ബട്ടർസ്‌കോച്ച് സ്‌പോഞ്ച്

1.കണ്ടൻസ്‌ഡ് മിൽക് – ഒരു ടിൻ

പാൽ – രണ്ടു ടിൻ

2.മുട്ടമഞ്ഞ – ആറു മുട്ടയുടേത്

3.ജെലറ്റിൻ – രണ്ടു വലിയ സ്പൂൺ

വെള്ളം – അരക്കപ്പ്

4.പഞ്ചസാര – ഒരു കപ്പ്

5.തിളച്ച വെള്ളം – അരക്കപ്പ്

‌6.വെണ്ണ – 50 ഗ്രാം

7.വനില എസ്സൻസ് – ഒരു ചെറിയ സ്പൂൺ

8.മുട്ടവെള്ള – ആറു മുട്ടയുടേത്

9.പഞ്ചസാര പൊടിച്ചത് – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙കണ്ടൻസ്‌ഡ് മിൽകും പാലും ചേർത്തു യോജിപ്പിക്കുക.

∙അതിലേക്കു മുട്ടമഞ്ഞ നന്നായി അടിച്ചതും ചേർത്തു യോജിപ്പിക്കണം.

∙ഈ മിശ്രിതം തിളയ്ക്കുന്ന വെള്ളത്തിനു മുകളിൽ പിടിച്ച് ഡബിൾബോയ്‌ലിങ് രീതിയിൽ കുറുക്കി.

∙ജെലറ്റിൻ വെള്ളത്തിൽ കുതിർത്തതും തിളയ്ക്കുന്ന വെള്ളത്തിനു മുകളിൽ പിടിച്ച് ഡബിൾബോയ്‌ലിങ് രീതിയിൽ ഉരുക്കി വാങ്ങി തയാറാക്കിയ ചൂടു കസ്‌റ്റേർഡിലേക്കു നൂലു പോലെ ഒഴിച്ച് ഇളക്കിക്കൊണ്ടിരിക്കണം.

∙ചുവടുകട്ടിയുള്ള പാത്രത്തിൽ പഞ്ചസാര ചേർത്തു ചൂടാക്കണം. ഉരുകി തുടങ്ങുമ്പോൾ ഇളക്കണം. ചുവപ്പു നിറമാകുമ്പോൾ തിളച്ചവെള്ളം ചേർത്തു നന്നായി ഇളക്കിയ ശേഷം വെണ്ണ ചേർത്തു യോജിപ്പിക്കുക. കുറുകി വരുമ്പോൾ വാങ്ങി തയാറാക്കി വച്ചിരിക്കുന്ന കസ്‍റ്റേർഡിൽ ചേർത്തിളക്കുക.വനില എസ്സൻസും ചേർത്തിളക്കണം.

∙മുട്ടവെള്ള ഒരു ബൗളിലാക്കി എഗ്ഗ്ബീറ്റർ കൊണ്ടു നന്നായി അടിക്കണം. പഞ്ചസാര പൊടിച്ചത് അല്‍പാല്‍പം വീതം ചേർത്തടിക്കണം. നല്ല കട്ടിയാകുമ്പോൾ ഇത് കസ്‌റ്റർഡിലേക്കു മെല്ലേ ചേർത്തിളക്കി ഫ്രിഡ്ജിൽ വച്ചു സെറ്റ് ചെയ്ത് ഉപയോഗിക്കാം.

∙കാരമലൈസ് ചെയ്ത നട്സ്, ചെറി, പുതിനയില എന്നിവ കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Tags:
  • Easy Recipes
  • Desserts
  • Pachakam