ചിക്കൻ ഗ്രിൽ
1.ചിക്കൻ – അരക്കിലോ, വലിയ കഷണങ്ങളാക്കിയത്
2.നാരങ്ങാനീര ്– ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.കാപ്സിക്കം – 2
വെളുത്തുള്ളി – 4
ഇഞ്ചി – ഒരു ചെറിയ കഷണം
ചുവന്നുള്ളി – അഞ്ച്
കാന്താരി – നാല്
പെരുംജീരകം – ഒരു ചെറിയ സ്പൂൺ
ജീരകം – കാല്‍ ചെറിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
4.മഞ്ഞൾപ്പൊടി – കാൽ ചെറി സ്പൂൺ
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
കുരുമുളകുപൊടി – പാകത്തിന്
ഗരംമസാല – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
5.വെളിച്ചെണ്ണ – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ചിക്കൻ കഴുകി വൃത്തിയാക്കി നന്നായി വരഞ്ഞു രണ്ടാമത്തെ ചേരുവ തിരുമ്മി പത്തു മിനിറ്റ് വയ്ക്കുക.
∙മുന്നാമത്തെ ചേരുവ നന്നായി അരച്ചതിലേക്ക് പൊടികളും ചേർത്ത‌് യോജിപ്പിക്കണം.
∙ഇത് ചിക്കനിൽ പുരട്ടി രണ്ടു മണിക്കൂർ മാറ്റി വയ്ക്കുക.
∙പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് തയാറാക്കി വച്ചിരിക്കുന്ന ചിക്കൻ ഗ്രിൽ ചെയ്ത് എടുക്കണം.
∙ചൂടോടെ സാലഡിനൊപ്പം വിളമ്പാം.