1. കോളിഫ്ളവര്‍ – ഒന്ന്
2. ഉപ്പില്ലാത്ത വെണ്ണ – നാലു വലിയ സ്പൂൺ
3. മൈദ – നാലു വലിയ സ്പൂൺ
4. പാൽ – 600 മില്ലി
5. ചീസ് ഗ്രേറ്റ് ചെയ്തത് – മുക്കാൽ കപ്പ്
6. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
ജാതിക്ക ഗ്രേറ്റ് ചെയ്തത് – അര ചെറിയ സ്പൂൺ
ട്രഫിൾ ഓയിൽ – ഒരു ചെറിയ സ്പൂൺ (ആവശ്യമെങ്കിൽ)
പാകം െചയ്യുന്ന വിധം
∙ അവ്ൻ 200 Cൽ ചൂടാക്കിയിടുക.
∙ കോളിഫ്ളവർ പൂക്കളായി അടർത്തി അൽപം ഉപ്പു ചേർത്തു തിളപ്പിച്ചൂറ്റി വയ്ക്കണം.
∙ ഒരു സോസ്പാന്‍ ചെറുതീയിൽ വച്ചു വെണ്ണ ചൂടാക്കണം. ഇതിലേക്കു മൈദ ചേർത്തിളക്കി മൊരിയുമ്പോൾ പാൽ ചേ ർത്തു കട്ടകെട്ടാതെ തുടരെയിളക്കി മയപ്പെടുത്തണം. ചെറുതീയിൽ എട്ടു–പത്തു മിനിറ്റ് വച്ച് സോസ് തയാറാക്കുക.
∙ അടുപ്പിൽ നിന്നു വാങ്ങി ചീസ് ഗ്രേറ്റ് ചെയ്തതും (ടോപ്പിങ്ങിനു വേണ്ടി അൽപം ചീസ് മാറ്റി വയ്ക്കണം) ആറാമത്തെ ചേരുവയും ചേർത്തിളക്കി വാങ്ങുക. ഇതാണ് സോസ്.
∙ അവ്ൻപ്രൂഫ് ഡിഷിൽ കോളിഫ്ളവർ വേവിച്ചതു നിരത്തി അതിനു മുകളിൽ സോസ് ഒഴിച്ച്, മാറ്റി വച്ചിരിക്കുന്ന ചീസ് വിതറി ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 15–20 മിനിറ്റ് ബേക്ക് ചെയ്യുക. മുകൾവശം ഗോൾഡൻബ്രൗൺ നിറമാകണം.