Thursday 18 January 2018 12:54 PM IST : By സ്വന്തം ലേഖകൻ

ചപ്പാത്തിയും കറിയും റൈത്തയുമായി ഡിന്നർ‌ െമനു

dinner_menu

സ്പൈസ്ഡ് ചപ്പാത്തി

1.    കടലമാവ്    –    ഒന്നരക്കപ്പ്
    ഗോതമ്പുപൊടി    –    അരക്കപ്പ്
    ഉപ്പ്    –    പാകത്തിന്
2.    സവാള പൊടിയായി അരിഞ്ഞത്                –    ഒരു കപ്പ്
    കായംപൊടി    –    ഒരു നുള്ള്
    ആംചൂർ (ഉണങ്ങിയ മാങ്ങാപ്പൊടി)                –    ഒന്നര െചറിയ സ്പൂൺ
    പച്ചമുളകു പൊടിയായി അരിഞ്ഞത്                –    രണ്ടു െചറിയ സ്പൂൺ
    മല്ലിയില അരിഞ്ഞത്    –    രണ്ടു വലിയ സ്പൂൺ
3.    നെയ്യ്    –    രണ്ടു വലിയ സ്പൂൺ


പാകം െചയ്യുന്ന വിധം


∙    ഒന്നാമത്തെ േചരുവ യോജിപ്പിച്ച് ഇടഞ്ഞ് ഒരു ബൗളിലാക്കുക.
∙    ഇതിലേക്കു സവാളയും കായംപൊടിയും ആംചൂറും പച്ചമുളകും മല്ലിയില അരിഞ്ഞതും പാകത്തിനു െചറുചൂടുവെള്ളവും േചർത്തു മയത്തിൽ കുഴച്ചു മാവു തയാറാക്കി 15 മിനിറ്റ് വയ്ക്കണം.
∙    കുഴച്ച മാവ് ചെറുനാരങ്ങ വലുപ്പത്തിലുള്ള ഉരുളകളാക്കി വയ്ക്കുക.
∙    പൊടി തൂവിയ തട്ടിൽ വച്ച് ഓരോ ഉരുളയും കനത്തിൽ പരത്തുക.
∙    തവ ചൂടാക്കി ഓരോ ചപ്പാത്തിയായി തിരിച്ചും മറിച്ചുമിട്ടു ബ്രൗൺ കുത്തുകൾ വരുന്ന പാകത്തിനെടുക്കുക.
∙    ഓരോന്നിലും അൽപം നെയ്യ് പുരട്ടി ചൂടോടെ വിളമ്പാം.

പെപ്പർ ചോപ്സ്

1.    ബീഫ്    –    അരക്കിലോ
2.    കുരുമുളക്    –    അഞ്ചു െചറിയ സ്പൂൺ
    വെളുത്തുള്ളി    –    ഒരു കുടം
    ജീരകം    –    കാൽ െചറിയ സ്പൂൺ
    മഞ്ഞൾപ്പൊടി    -    പാകത്തിന്
    കറുവാപ്പട്ട    -    ഒരിഞ്ചു കഷണം
    ഗ്രാമ്പൂ    –    മൂന്ന്
3.    സവാള    –    നാല്,                     ഓരോന്നും നാലാക്കിയത്
4.    ഉരുളക്കിഴങ്ങ്    –    രണ്ടു–മൂന്ന്,                     കഷണങ്ങളാക്കി വേവിച്ചത്
5.    എണ്ണ    –    പാകത്തിന്


പാകം െചയ്യുന്ന വിധം


∙    ബീഫ് കനം കുറച്ചു പരന്ന കഷണങ്ങളായി മുറിക്കണം.
∙    ഇതു കഴുകി വൃത്തിയാക്കി രണ്ടാമത്തെ േചരുവ പുരട്ടി നന്നായി വേവിക്കുക.
∙    എണ്ണ ചൂടാക്കി സവാള വറുത്തു കോരുക.
∙    അതേ എണ്ണയിൽ വേവിച്ച ഉരുളക്കിഴങ്ങും വറുത്തു കോരണം.
∙    അതേ എണ്ണയിൽ ബീഫ് വേവിച്ചതു ചേർത്തു വരട്ടി, അതിലേക്കു സവാളയും ഉരുളക്കിഴങ്ങും േചർത്തിളക്കി വാങ്ങി ചൂടോെട വിളമ്പാം.
∙    കുക്കറിൽ നിന്ന് ഇറച്ചി മാറ്റിയ ശേഷമുള്ള അരപ്പു ചുരണ്ടിയിട്ട് അൽപം വെള്ളം ചേർത്തു തിളപ്പിച്ചു ഗ്രേവി തയാറാക്കുക.
∙ ചൂടോടെ ചോപ്സിനൊപ്പം വിളമ്പാം.

പാലക്ക് റൈത്ത

1.    ജീരകം    –    രണ്ടു ചെറിയ സ്പൂൺ
2.    കട്ടത്തൈര്    –    രണ്ടു കപ്പ്
3.    ഉപ്പ്    –    പാകത്തിന്
    മുളകുപൊടി    –    ഒരു െചറിയ സ്പൂൺ
4.    എണ്ണ    –    ഒരു െചറിയ സ്പൂൺ
5.    വെളുത്തുള്ളി    –    നാല് അല്ലി,                     പൊടിയായി അരിഞ്ഞത്
    പച്ചമുളക്    –    രണ്ട്, അരി കളഞ്ഞു                 പൊടിയായി അരിഞ്ഞത്
6.    സവാള പൊടിയായി അരിഞ്ഞത്                –    കാൽ കപ്പ്
    പാലക്ക് ചീര പൊടിയായി അരിഞ്ഞത്            –    രണ്ടു കപ്പ്
7.    മുളകുപൊടി    –    അൽപം


പാകം െചയ്യുന്ന വിധം


∙    ജീരകം എണ്ണയില്ലാതെ വറുത്തു പൊടിക്കണം.
∙    തൈരു നന്നായി അടിച്ച്, ഉപ്പും ജീരകം പൊടിച്ചതും മുളകുപൊടിയും േചർത്തടിക്കുക (അലങ്കരിക്കാനായി അൽപം ജീരകംപൊടി മാറ്റിവയ്ക്കണം). ഇതു നന്നായി യോജിപ്പിച്ചു ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കുക.
∙    എണ്ണ ചൂടാക്കി വെളുത്തുള്ളിയും പച്ചമുളകും ചേർത്തു നന്നായി വഴറ്റുക.
∙    ഇതിലേക്കു സവാളയും ചീരയും ചേർത്തു നല്ല തീയി ൽ നന്നായി വഴറ്റുക.
∙    പാകത്തിനുപ്പു േചർത്തു ചീര വേവിച്ചു വെള്ളം വറ്റിച്ച് അടുപ്പിൽ നിന്നു വാങ്ങി വയ്ക്കുക.
∙    നന്നായി ചൂടാറിയ ശേഷം തൈരിൽ േചർത്തിളക്കി ഉടൻ വിളമ്പുക.
∙    മാറ്റിവച്ചിരിക്കുന്ന ജീരകംപൊടിയും അൽപം മുളകുപൊടിയും മുകളിൽ വിതറണം.


പാചകക്കുറിപ്പ്: അമ്മു മാത്യു

ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ
തയാറാക്കിയത്: റോയ് പോത്തൻ,
എക്സിക്യൂട്ടീവ് ഷെഫ്, ഫ്ളോറ എയർപോർട്ട് ഹോട്ടൽ, നെടുമ്പാശേരി, കൊച്ചി