Monday 29 July 2024 04:56 PM IST

ഞൊടിയിടയിൽ അതീവ രുചിയിൽ തയാറാക്കാം ചട്പടാ ചിക്കൻ, ഈസി റെസിപ്പി ഇതാ!

Silpa B. Raj

chat pada

ചട്പടാ ചിക്കൻ

1.ചിക്കൻ, ചെറിയ കഷണങ്ങളാക്കി മുറിച്ചത് – അരക്കിലോ

2.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒന്നര ചെറിയ സ്പൂൺ

ജീരകംപൊടി – അര ചെറിയ സ്പൂൺ

കുരുമുളകു ചതച്ചത് – അര ചെറിയ സ്പൂൺ

ഗരംമസാല പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

തൈര് – ഒരു വലിയ സ്പൂൺ

നാരങ്ങാനീര് – രണ്ടു ചെറിയ സ്പൂൺ

ടുമാറ്റൊ കെച്ചപ്പ് – രണ്ടു വലിയ സ്പൂൺ

3.എണ്ണ – മൂന്നു വലിയ സ്പൂൺ

4.മല്ലിയില, പൊടിയായി അരിഞ്ഞത് – മൂന്നു വലിയ സ്പൂൺ

കറിവേപ്പില, പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചിക്കനിൽ രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ച് ഒരു മണിക്കൂർ വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി ചിക്കൻ കഷണങ്ങൾ ചേർത്തു നല്ല ചൂടിൽ അഞ്ചു മിനിറ്റ് വേവിക്കണം.

∙ഒന്നിളക്കി മൂടി വച്ചു ചിക്കൻ വേവിക്കണം.

∙വെന്ടു കഴിയുമ്പോൾ മൂടി തുറന്നു നാലാമത്തെ ചേരുവ ചേർത്ത് അഞ്ചു മിനിറ്റ് ഇളക്കി വെള്ളം വറ്റിച്ചു വാങ്ങാം.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes