Friday 31 May 2024 02:34 PM IST

ഇനി ചിക്കൻ വാങ്ങുമ്പോൾ ഇങ്ങനെ തയാറാക്കി നോക്കൂ, കിടിലൻ സ്വാദാണ്!

Merly M. Eldho

Chief Sub Editor

chcikencocontyfrt

ചിക്കൻ കോക്കനട്ട് ഫ്രൈ

1.ചിക്കൻ – അരക്കിലോ

2.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – അര വലിയ സ്പൂൺ

ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ

ഗരംമസാലപൊടി – ഒരു ചെറിയ സ്പൂൺ

‍‍ ജീരകംപൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.എണ്ണ – വറുക്കാൻ ആവശ്യത്തിന്

4.പെരുംജീരകം – ഒരു നുള്ള്

5.വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

പച്ചമുളക് – രണ്ട്, നീളത്തിൽ അരിഞ്ഞത്

വറ്റൽമുളക് – രണ്ട്, മുറിച്ചത്

കറിവേപ്പില – പാകത്തിന്

6.സവാള പൊടിയായി അരിഞ്ഞത് – അരക്കപ്പ്

7.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

മുളകുപൊടി – അര ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

8.ചിക്കൻ സ്‌റ്റോക്ക് – കാൽ കപ്പ്

9.തേങ്ങ ചിരകിയത് – കാൽ കപ്പ്

കശ്മീരി മുളകുപൊടി – അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചിക്കൻ വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ ചേർത്ത് ഒരു മണിക്കൂർ വയക്ക്കു.

∙ഇതു ചൂടായ എണ്ണയിൽ വറുത്തു കോരി മാറ്റി വയ്ക്കണം.

∙പാനിൽ ചിക്കൻ വറുത്ത എണ്ണയിൽ നിന്നും ഒരു വലിയ സ്പൂൺ എണ്ണ ചൂടാക്കി പെരുംജീരകം വഴറ്റണം.

∙അഞ്ചാമത്തെ ചേരുവ വഴറ്റി സവാള ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പൊടികൾ ചേര്‍ത്തു വഴറ്റുക.

∙പച്ചമണം മാറുമ്പോൾ ചിക്കൻ ചേർത്തിളക്കി സ്‌റ്റോക്കു ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കണം.

∙ഒൻപതാമത്തെ ചേരുവ യോജിപ്പിച്ച് ചിക്കനിൽ ചേർത്തു തീ കൂട്ടി മൂന്നു മിനിറ്റു നന്നായി ഇളക്കി യോജിപ്പിച്ചു വാങ്ങാം.

Tags:
  • Lunch Recipes
  • Dinner Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes