Tuesday 04 June 2024 03:47 PM IST

ചോറിനും ചപ്പാത്തിക്കും ഒപ്പം കഴിക്കാൻ ‌ചിക്കൻ തേങ്ങാ പിരട്ട്, വ്യത്യസ്തമായ രുചിക്കൂട്ട്!

Liz Emmanuel

Sub Editor

chickennnnncoco

ചിക്കൻ തേങ്ങാ പിരട്ട്

1.ചിക്കൻ – ഒരു കിലോ

2.തേങ്ങ ചിരകിയത് – ഒന്നരക്കപ്പ്

ഗ്രാമ്പൂ – അഞ്ച്

ഏലയ്ക്ക – ആറ്

തക്കോലം – 1

പെരുംജീരകം – ഒരു ചെറിയ സ്പൂൺ

ജീരകം – അര ചെറിയ സ്പൂൺ

വെളുത്തുള്ളി – 10 അല്ലി

ചുവന്നുള്ളി – അരക്കപ്പ്

കറിവേപ്പില – ഒരു തണ്ട്

3.മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

മുളകുപൊടി – ഒന്നര വലിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

4.വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ

5.കടുക് – അര ചെറിയ സ്പൂൺ

ജീരകം – അര ചെറിയ സ്പൂൺ

വറ്റൽമുളക് – നാല്

ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – രണ്ടു വലിയ സ്പൂൺ

പച്ചമുളക് – നാല്

6.സവാള – മൂന്ന്

7.തക്കാളി – രണ്ട്

പാകം ചെയ്യുന്ന വിധം

∙ചിക്കൻ വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി വയ്ക്കുക.

∙പാൻ ചൂടാക്കി രണ്ടാമത്തെ ചേരുവ വറുക്കുക.

∙തേങ്ങ ബ്രൗൺ നിറമാകുമ്പോൾ തീ അണച്ചു മൂന്നാമത്തെ ചേരുവ ചേർത്തിളക്കുക.

∙തണുക്കുമ്പോൾ മിക്സിയിൽ നന്നായി അരച്ചു വയ്ക്കുക.

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ വഴറ്റണം.

∙സവാള ചേർത്തു വഴറ്റി കണ്ണാടിപ്പരുവമാകുമ്പോൾ തക്കാളി ചേർക്കണം.

∙തക്കാളി വെന്തുടയുമ്പോൾ ചിക്കൻ കഷണങ്ങളും പാകത്തിന് ഉപ്പും ചേർത്തിളക്കി മൂടി വച്ചു വേവിക്കുക.

∙മുക്കാൽ വേവാകുമ്പോൾ അരച്ചു വച്ചിരിക്കുന്ന മസാല പാകത്തിനു ചേർത്തിളക്കി തീ കുറച്ചു വച്ച് വരട്ടിയെടുക്കണം.

∙കറിവേപ്പില വിതറി വിളമ്പാം.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes