ചിക്കൻ കോൾഡ് സാൻവിച്ച്
1.ചിക്കൻ, എല്ലില്ലാതെ – 200 ഗ്രാം
2.കാബേജ്, പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
സ്പ്രിങ് അണിയൻ, പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
കാരറ്റ്, പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
3.മയണീസ് – ഒരു കപ്പ്
ക്രീം – ഒരു കപ്പിന്റെ എട്ടിൽ ഒന്ന്
പാൽ – മൂന്നു വലിയ സ്പൂൺ
ഉപ്പ് – അര ചെറിയ സ്പൂൺ
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
4.മുട്ട – രണ്ട്, പുഴുങ്ങി പൊടിച്ചത്
5.ബ്രെഡ് – എട്ടു സ്ലൈസ്
പാകം ചെയ്യുന്ന വിധം
∙ചിക്കൻ ഉപ്പും കുരുമുളകുപൊടിയും ചേർത്തു വേവിച്ചു കൈകൊണ്ടു പൊടിച്ചു വയ്ക്കുക.
∙ഒരു ബൗളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു മാറ്റി വയ്ക്കുക.
∙മറ്റൊരു ബൗളിൽ മൂന്നാമത്തെ ചേരുവ നന്നായി അടിച്ചു യോജിപ്പിക്കണം.
∙ഇതിലേക്കു പച്ചക്കറികളും ചിക്കനും മുട്ടയും ചേർത്തു നന്നായി യോജിപ്പിക്കുക.
∙ക്ലിങ് ഫിലിം കൊണ്ടു മൂടി പത്തു മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കണം.
∙ഒരു സ്ലൈസ് ബ്രെഡിന്റെ ഒരു വശത്ത് ഫില്ലിംങ് വച്ചു മറ്റൊരു സ്ലൈസ് കൊണ്ടു മൂടി നന്നായി അമർത്തി ഒട്ടിക്കണം.
∙രണ്ടായി മുറിച്ചു വിളമ്പാം.