Saturday 30 April 2022 03:46 PM IST : By സ്വന്തം ലേഖകൻ

പെരുന്നാളിനു തയാറാക്കാം ചിക്കൻ മജ്ബൂസ്, കിടുക്കാച്ചി റെസിപ്പി!

chimajboos

ചിക്കൻ മജ്ബൂസ്

1.എണ്ണ – പാകത്തിന്

2.ഏലയ്ക്ക – ആറ്

കറുവാപ്പട്ട – ഒരു ചെറിയ കഷണം

ഗ്രാമ്പൂ – നാല്

പെരുംജീരകം – ഒരു ചെറിയ സ്പൂൺ

കുരുമുളക് – അര ചെറിയ സ്പൂൺ

ഉണക്കനാരങ്ങ – ഒന്ന്

3.സവാള – ഒന്ന്, അരിഞ്ഞത്

തക്കാളി – ഒന്ന്, അരിഞ്ഞത്

ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് – ഒരു വലിയ സ്പൂൺ

പച്ചമുളക് – ആറ്, അരിഞ്ഞത്

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

ടുമാറ്റോ കെച്ചപ്പ് – ഒരു ചെറിയ സ്പൂൺ

ചിക്കൻ സ‌്‌റ്റോക്ക് – ഒരു കപ്പ്

4.മജ്ബൂസ് മസാല – ഒന്നര ചെറിയ സ്പൂൺ

5.ചിക്കൻ – 600 ഗ്രാം, കഷണങ്ങളാക്കിയത്

6.വെള്ളം – ഒരു കപ്പ്

ഉപ്പ് – പാകത്തിന്

7.ബസ്മതി അരി – രണ്ടു കപ്പ്

8.തിളച്ചവെള്ളം – ഒന്നരക്കപ്പ്

9.കാരറ്റ് ഗ്രേറ്റ് ചെയ്തത് – ഒരു കപ്പ്

പാകം ചെയ്യുന്ന വിധം‌

∙ബിരിയാണി പോട്ടിൽ‌ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റിയ ശേഷം മജ്ബൂസ് മസാല ചേർക്കണം.

∙ഇതിൽ ചിക്കൻ ചേർത്തു നന്നായി വഴറ്റിയ ശേഷം ഒരു കപ്പ് വെള്ളവും ഉപ്പും ചേർത്തു നന്നായി വേവിക്കുക.

∙ഈ മിശ്രിതത്തിൽ നിന്നും വെന്ത ചിക്കൻ കഷണങ്ങൾ എടുത്തു മാറ്റണം.

∙ഇതിലേക്കു കഴുകി വാരി വച്ച അരി ചേർത്തു നന്നായി യോജിപ്പിക്കണം. ഒന്നരക്കപ്പ് തിളച്ചവെള്ളം ചേർത്ത് ഇടത്തരം തീയിൽ അരി വേവിക്കുക. ഇതിൽ കാരറ്റും ചേർത്തു വേവിക്കണം.

∙മാറ്റി വച്ച ചിക്കൻ ചൂടായ എണ്ണയിൽ വറുക്കുക. നന്നായി മൊരിയണം.

∙അരി വെന്ത ശേഷം ചിക്കൻ കഷണങ്ങളും ചേർത്തു‌ പതിനഞ്ചു മിനിറ്റ് ചെറുതീയിൽ അടച്ചു വയ്ക്കുക.

∙ചൂടോടെ വ‌ിളമ്പാം.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes