Saturday 30 March 2024 02:17 PM IST : By സ്വന്തം ലേഖകൻ

സ്പെഷല്‍ അപ്പവും ചിക്കൻ മപ്പാസും; കൊതിപ്പിക്കും രുചിയില്‍ ഈസ്റ്റര്‍ ബ്രേക് ഫാസ്റ്റ്

_BCD1788

ഈസ്റ്റര്‍ ബ്രേക് ഫാസ്റ്റ്

അപ്പം

1. പച്ചരി – രണ്ടു കപ്പ്

ഉഴുന്ന് – ‌ഒരു വലിയ സ്പൂൺ

2. തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

പഞ്ചസാര – ഒരു വലിയ സ്പൂൺ

യീസ്റ്റ് – കാൽ ചെറിയ സ്പൂൺ

അവൽ – അരക്കപ്പ്

തേങ്ങാവെള്ളം – ഒരു കപ്പ്

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ ആറു മണിക്കൂർ കുതിർത്ത ശേഷം രണ്ടാമത്തെ ചേരുവയും ചേർത്ത് അരയ്ക്കുക.

∙ കൈ കൊണ്ടു നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ആറ്–എട്ടു മണിക്കൂർ അനക്കാതെ വയ്ക്കണം.

∙ പിന്നീട് ചൂടായ അപ്പച്ചട്ടിയിൽ ഓരോ തവി വീതം മാവ് കോരിയൊഴിച്ചു ചുറ്റിച്ച് അപ്പം ചുട്ടെടുക്കണം.

ചിക്കൻ മപ്പാസ്

1. ചിക്കൻ – അരക്കിലോ

2. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

3. ഏലയ്ക്ക, ഗ്രാമ്പൂ – രണ്ടു വീതം

കറുവാപ്പട്ട – രണ്ടു ചെറിയ കഷണം

കുരുമുളക് – ഒരു ചെറിയ സ്പൂൺ

4. ഇഞ്ചി–വെളുത്തുള്ളി ചതച്ചത് – രണ്ടു വലിയ സ്പൂൺ

സവാള – രണ്ട്, കനം കുറച്ചരിഞ്ഞത്

പച്ചമുളക് – രണ്ട്, അറ്റം പിളർന്നത്

5. മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ

പെരുംജീരകംപൊടി – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

6. ഉപ്പ് – പാകത്തിന്

7. തേങ്ങാപ്പാൽ – ഒരു കപ്പ്

8. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

9. കടുക് – അര ചെറിയ സ്പൂൺ

ചുവന്നുള്ളി – രണ്ട്, അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙ ചിക്കൻ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കണം.

∙ ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ മൂപ്പിച്ച ശേഷം നാലാമത്തെ ചേരുവ ചേർത്തു വഴറ്റുക. ഇളംബ്രൗൺ നിറമാകുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കുക.

∙ ഇതിലേക്കു ചിക്കനും പാകത്തിനുപ്പും ചേർത്തു 15 മിനിറ്റ്  വേവിക്കണം.

∙ ചിക്കൻ വെന്ത ശേഷം തേങ്ങാപ്പാലും ചേർത്തിളക്കി വീണ്ടും അഞ്ച് മിനിറ്റ് വേവിച്ചു വാങ്ങുക.

∙ വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും ചുവന്നുള്ളിയും താളിച്ചു കറിയിൽ ചേർക്കുക.

തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: വിഷ്ണു നാരായണൻ. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: അനു ഡെന്നിസ്, വാഴക്കാല, കൊച്ചി

Tags:
  • Pachakam