ചിക്കൻ റോസ്റ്റ്
1.ചിക്കൻ – അരക്കിലോ
2.എണ്ണ – ഒന്നര വലിയ സ്പൂൺ
നെയ്യ് – ഒന്നര വലിയ സ്പൂൺ
3.സവാള – ഒന്ന്, അരിഞ്ഞത്
പച്ചമുളക് – മൂന്ന്, നീളത്തിൽ അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
4.ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂൺ
5.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – രണ്ടു വലിയ സ്പൂൺ
ചിക്കൻ മസാല – ഒന്നര വലിയ സ്പൂൺ
6.ഉപ്പ് – പാകത്തിന്
7.തക്കാളി – ഒന്ന്, അരിഞ്ഞത്
8.കുരുമുളക് – ഒരു വലിയ സ്പൂൺ
പെരുംജീരകം – ഒരു ചെറിയ സ്പൂൺ
9.കറിവേപ്പില – ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
∙ചിക്കൻ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.
∙പാനിൽ എണ്ണയും നെയ്യും ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റണം.
∙സവാള മൃദുവാകുമ്പോൾ ഇഞ്ചി–വെളുത്തുള്ളി പേസ്റ്റും ചേർത്തു വഴറ്റുക.
∙സവാള ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പൊടികൾ ചേർത്തു വഴറ്റണം.
∙ചിക്കനും ചേർത്തു വഴറ്റി പാകത്തിനുപ്പും തക്കാളിയും ചേർത്തു മൂടി വച്ചു വേവിക്കുക. ആവശ്യമെങ്കിൽ അൽപം വെള്ളം ചേർക്കാം.
∙മുക്കാൽ വേവാകുമ്പോൾ തുറന്നു എട്ടാമത്തെ ചേരുവ പൊടിച്ചതും കറിവേപ്പിലയും ചേർത്തിളക്കി ഉലർത്തി വാങ്ങുക.