Saturday 20 October 2018 04:47 PM IST : By സ്വന്തം ലേഖകൻ

സ്വൽപം എരിവ്, കൂടുതൽ ടേസ്റ്റ്; നാടൻ ചില്ലി–ജിൻജർ‌ ചിക്കൻ പരീക്ഷിക്കാം

_C1R3244

1. ചിക്കൻ – ഒരു കിലോ

2. ഇഞ്ചി – രണ്ടരയിഞ്ചു കഷണം, ചതച്ചത്

3. വറ്റൽമുളക് – 18

മഞ്ഞൾപ്പൊടി – ഒരു െചറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

4. വെളിച്ചെണ്ണ – പാകത്തിന്

5. പെരുംജീരകം – ഒരു െചറിയ സ്പൂൺ, ചതച്ചത്

പാകം െചയ്യുന്ന വിധം

∙ ചിക്കൻ കഴുകി വൃത്തിയാക്കി പാകത്തിനു വലുപ്പമുള്ള കഷണങ്ങളാക്കുക.

∙ ഇഞ്ചി ചതച്ചത് ചിക്കനിൽ പുരട്ടി വയ്ക്കണം.

∙ മൂന്നാമത്തെ ചേരുവ തരുതരുപ്പായി അരച്ചതും ചിക്കനിൽ ചേർത്തു പുരട്ടി കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും വയ്ക്കുക.

∙ ചുവടുകട്ടിയുള്ള പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി, ചിക്കൻ ചേർ‌ക്കുക. പാത്രം മുറുകെ അടച്ച്, ചെറുതീയിൽ വച്ചു വേവിക്കണം. ഇടയ്ക്കിടെ ചിക്കൻ തിരിച്ചിട്ടു കൊടുക്കണം.

∙ ചിക്കൻ വെന്ത ശേഷം അടപ്പു തുറന്നു വച്ച്, അധികമു ള്ള വെള്ളം വറ്റിച്ചെടുക്കുക.

∙ വെള്ളം വറ്റിയ ശേഷം പെരുംജീരകം ചതച്ചതു വിതറി ചൂടോടെ വിളമ്പാം.