Saturday 01 September 2018 04:40 PM IST : By സ്വന്തം ലേഖകൻ

സ്വാദേറിയ ചില്ലി ഷാലറ്റ് ചിക്കൻ

chilly-shalet-chicken

1.    ചിക്കൻ – അരക്കിലോ
2.    ചുവന്നുള്ളി – 200 ഗ്രാം
    മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ    
    മുളകുപൊടി – രണ്ടു–മൂന്നു വലിയ സ്പൂൺ
    തക്കാളി – ഒന്ന്
    വെളുത്തുള്ളി  – മൂന്ന് അല്ലി
    ഇഞ്ചി – ഒരു കഷണം
3.    ഉപ്പ് – പാകത്തിന്
4.    കട്ടിത്തേങ്ങാപ്പാൽ – ഒരു കപ്പ്
5.    കറിവേപ്പില – ഒരു തണ്ട്
    വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙    ചിക്കൻ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി വയ്ക്കണം.
∙    രണ്ടാമത്തെ ചേരുവ തരുതരുപ്പായി അരച്ചു ചിക്കനിൽ പുരട്ടി അരമണിക്കൂർ വയ്ക്കണം. പിന്നീട് അൽപം വെള്ള വും ഉപ്പും േചർത്തു പാത്രം അടച്ചു വച്ചു വേവിക്കുക.
∙    ഇതിലേക്കു തേങ്ങാപ്പാൽ ചേർത്തിളക്കി തിളപ്പിച്ചു കുറുകി വരുമ്പോൾ കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്തിളക്കി അടച്ചു വച്ചു ചെറുതീയിൽ അഞ്ചു മിനിറ്റ് വയ്ക്കണം.
∙    പിന്നീട് വാങ്ങി ചൂടോടെ വിളമ്പാം.

പാചകറാണി മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ കോട്ടയം പാല സ്വദേശി അനിത രവീന്ദ്രന്റേതാണ് റെസിപ്പി. മത്സരത്തിൽ റെയിൻബോ പുലാവും ചില്ലി ഷാലറ്റ് ചിക്കനും എബിസിഡി പായസവും ആണ് അനിത തയാറാക്കിയത്.