1. പാൽ – ഒരു കപ്പ്
പഞ്ചസാര – ഒരു വലിയ സ്പൂൺ
2. ഡാർക്ക് ചോക്‌ലെറ്റ് – 198 ഗ്രാം
3. കോൺഫ്ളോർ – ഒരു ചെറിയ സ്പൂൺ, അൽപം പാലിൽ കലക്കിയത്
4. ചോക്‌ലെറ്റ് ഗ്രേറ്റ് ചെയ്തത് – പാകത്തിന്
പാകം െചയ്യുന്ന വിധം
∙ പാലും പഞ്ചസാരയും സോസ്പാനിലാക്കി അടിച്ചു കൊണ്ട് ചൂടാക്കുക.
∙ ഇതിലേക്കു ചോക്‌ലെറ്റ് കഷണങ്ങൾ ചേർത്ത് ചോക്‌ലെറ്റ് ഉരുകുന്നതു വരെ അടിക്കുക.
∙ ഇതിൽ പാലിൽ കലക്കിയ കോൺഫ്ളോർ ചേർത്തു രണ്ട്–നാലു മിനിറ്റ്, മിശ്രിതം കുറുകും വരെ വേവിക്കുക.
∙ ഇത് ഷോട്ട് ഗ്ലാസുകളിലാക്കി ചോക്‌ലെറ്റ് ഗ്രേറ്റ് ചെയ്തതു വിതറി വിളമ്പാം. ചൂടാറുമ്പോൾ ചോക്‌ലെറ്റ് കട്ടിയാകും.
∙ ക്രീം, മാഷ്മലോസ് ഇവ കൊണ്ട് കൂടുതൽ ഭംഗിയാക്കാം.