Saturday 23 December 2023 04:13 PM IST : By സ്വന്തം ലേഖകൻ

ക്രിസ്മസിന് പൂ പോലുള്ള അപ്പം; മാവു പുളിച്ചുപോകാതെ തയാറാക്കാൻ സിമ്പിള്‍ ടിപ്സ്

K Cookery.indd

ക്രിസ്മസ് പ്രാതലെന്നാൽ അപ്പവും സ്റ്റ്യൂവുമായിരിക്കും ഒട്ടുമിക്ക വീടുകളിലും. ഇത്തവണത്തെ ആഘോഷത്തിന് നല്ല സോഫ്റ്റായ പൂ പോലുള്ള അപ്പം തയാറാക്കാന്‍ വഴിയുണ്ട്. അരി അരയ്ക്കുമ്പോള്‍ തൊട്ട് പാകം ചെയ്യുന്നതു വരെ ശ്രദ്ധിക്കേണ്ട സിമ്പിള്‍ ടിപ്സ് അറിഞ്ഞു വച്ചോളൂ...

∙ അരി അരയ്ക്കുമ്പോൾ വെള്ളത്തിനു പകരം തേങ്ങാവെള്ളം ചേർത്താൽ രുചി കൂടും. തേങ്ങാവെള്ളം ചേർക്കുമ്പോള്‍ ഈസ്റ്റിന്റെ അളവു കുറച്ചു മതി. അല്ലെങ്കിൽ മാവു പുളിച്ചുപോകും.

∙ അപ്പത്തിനുള്ള മാവ് പുളിക്കാ നായി ചേർക്കുന്ന ഈസ്റ്റിന്റെയും കള്ളിന്റെയും രുചി ഇഷ്ടമില്ലാത്തവർ ഇളനീരിൽ പഞ്ചസാരയിട്ട് ആറു മണിക്കൂർ വച്ചശേഷം അപ്പത്തിന്റെ മാവിൽ ചേർക്കുക.

∙ അപ്പത്തിന് അരച്ചുവച്ച് പൊങ്ങിയ മാവിൽ നിന്ന് അൽപമെടുത്ത് ഫ്രിജിൽ സൂക്ഷിക്കാം. പിന്നീട് അപ്പം തയാറാക്കുമ്പോൾ ഈ മാവ് ചേർത്തിളക്കി പൊങ്ങാൻ വയ്ക്കാം.

∙ സ്റ്റ്യൂവിന് രുചി കൂട്ടാൻ എല്ലോടുകൂടിയ മാംസം ഉപയോഗിക്കുന്നതാണ് നല്ലത്. 

∙ തേങ്ങാപ്പാലിനൊപ്പം കശുവണ്ടിപ്പരിപ്പ് അരച്ചു ചേർക്കുന്നത് കറിക്കു കൊഴുപ്പും രുചിയും നൽകും.

Tags:
  • Pachakam