Tuesday 02 April 2024 03:05 PM IST : By സ്വന്തം ലേഖകൻ

പുത്തൻ രുചിയിൽ മുട്ട ചട്നി ബജി, ഈസി റെസിപ്പി ഇതാ!

egg chutny bnajji

മുട്ട ചട്നി ബജി

1.മുട്ട – മൂന്ന്

2.പുതിനയില – 20 ഇല

മല്ലിയില – ഒരു കെട്ട്

പച്ചമുളക് – മൂന്ന്

നാരങ്ങാനീര് – പകുതി നാരങ്ങയുടേത്

ഉപ്പ് – പാകത്തിന്

3.തേങ്ങ ചിരകിയത് – കാൽ കപ്പ്

4.കടലമാവ് – മുക്കാൽ കപ്പ്

അരിപ്പൊടി – നാലു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

കായംപൊടി – രണ്ടു നുള്ള്

കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

പഞ്ചസാര – അൽ‍പം

വെള്ളം – പാകത്തിന്

5.ചുവന്നുള്ളി, പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

കറിവേപ്പില, പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

6.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം‌

∙മുട്ട പുഴുങ്ങി തൊണ്ടു കളഞ്ഞു രണ്ടായി മുറിച്ചു വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ മിക്സിയിൽ നന്നായി അരയ്ക്കണം.

∙ഇതിലേക്കു തേങ്ങ ചേർത്തരച്ചു ചട്നി തയാറാക്കുക.

∙നാലാമത്തെ ചേരുവ യോജിപ്പിച്ചു മാവു തയാറാക്കി അര മണിക്കൂർ മാറ്റി വയ്ക്കുക.

∙ഒരു പകുതി മുട്ടയിൽ അൽപം ചട്നി പുരട്ടി തയാറാക്കിയ മാവിൽ മുക്കി ചൂടായ എണ്ണയിൽ വറുത്തു കോരുക.

∙ചൂടോടെ സോസിനൊപ്പം വിളമ്പാം.

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Non-Vegertarian Recipes