Thursday 15 October 2020 04:23 PM IST : By സ്വന്തം ലേഖകൻ

നാളികേരത്തിന്റെ രുചിയിൽ കിടിലൻ കേക്ക്; കോക്കനട്ട് കേക്ക് വിത് കോക്കനട്ട് ഫ്രോസ്റ്റിങ്

_BCD4818

1. വെണ്ണ – 125 ഗ്രാം

കോക്കനട്ട് എസ്സൻസ് – അര ചെറിയ സ്പൂൺ

പഞ്ചസാര പൊടിച്ചത് – ഒരു കപ്പ്

2. മുട്ട – രണ്ട്

3. തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

4. സെൽഫ് റെയ്സിങ് ഫ്ളോർ – ഒന്നരക്കപ്പ്, ഇടഞ്ഞത്

5. സവർ ക്രീം – 300 ഗ്രാം

6. പാൽ – അരക്കപ്പ്

കോക്കനട്ട് ഐസ് ഫ്രോസ്റ്റിങ്ങിന്

7. ഐസിങ് ഷുഗർ – രണ്ടു കപ്പ്, ഇടഞ്ഞത്

തേങ്ങ ചുരണ്ടിയത് – ഒന്നരക്കപ്പ്

മുട്ടവെള്ള – രണ്ടു മുട്ടയുടേത്, മെല്ലേ അടിച്ചത്

8. പിങ്ക് ഫൂ‍ഡ് കളർ – അൽപം

പാകം ചെയ്യുന്ന വിധം

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.

∙ 23 സെന്റിമീറ്റർ വലുപ്പമുള്ള വട്ടത്തിലുള്ള കേക്ക്പാൻ പേപ്പറിട്ടു വയ്ക്കുക.

∙ ഒരു ചെറിയ ബൗളിൽ ഒന്നാമത്തെ ചേരുവ ഇലക്ട്രിക് മി ക്സർ കൊണ്ട് അടിച്ചു മയപ്പെടുത്തുക.

∙ ഇതിലേക്കു മുട്ട ഓരോന്നായി ചേർത്ത് അടിച്ചു യോജിപ്പിക്കണം.

∙ ഇതൊരു വലിയ ബൗളിലേക്കു മാറ്റി തേങ്ങയുടെ പകു തിയും സെൽഫ് റെയ്സിങ് ഫ്ളോറും സവർ ക്രീമിന്റെ പ കുതിയും പാലും ചേർത്തിളക്കുക. ഇതിലേക്കു ബാക്കിയുള്ള ചേരുവകളും ചേർത്തിളക്കി മയപ്പെടുത്തണം.

∙ ഇത് തയാറാക്കിയ പാനിൽ ഒഴിച്ച് ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് ഒരു മണിക്കൂർ ബേക്ക് ചെയ്യുക.

∙ അഞ്ചു മിനിറ്റ് അവ്നിൽ തന്നെ വച്ച ശേഷം വയർ റാക്കിലേ ക്കു മാറ്റി ചൂടാറാൻ വയ്ക്കണം.

∙ കോക്കനട്ട് ഐസ് ഫ്രോസ്റ്റിങ് തയാറാക്കാൻ ഏഴാമത്തെ ചേരുവ നന്നായി യോജിപ്പിക്കുക. ഇതു കേക്കിനു മുകളിൽ നിരത്തണം. അൽപം തേങ്ങയിൽ പിങ്ക് ഫൂ‍ഡ് കളർ ചേർത്തു യോജിപ്പിച്ചത് മുകളിൽ വിതറി അലങ്കരിക്കാം.

Tags:
  • Desserts
  • Pachakam