Tuesday 15 April 2025 04:14 PM IST : By സ്വന്തം ലേഖകൻ

ക്രീമി ഔ ഗ്രാറ്റ പൊട്ടേറ്റോസ്; ഈസ്റ്റര്‍ സ്പെഷല്‍ റെസിപ്പി

Creamy-ow-grata-potatos

1. ഉരുളക്കിഴങ്ങ് – നാല്, കാൽ ഇഞ്ചു കനത്തിൽ സ്ലൈസ് ചെയ്തത്

2. സവാള – ഒന്ന്, വട്ടത്തിൽ അരിഞ്ഞത്

3. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

4. വെണ്ണ – മൂന്നു വലിയ സ്പൂൺ

5. മൈദ – മൂന്നു വലിയ സ്പൂൺ

ഉപ്പ് – അര ചെറിയ സ്പൂൺ

6. പാൽ – രണ്ടു കപ്പ്

7. ചെഡ്ഡർ ചീസ് ഗ്രേറ്റ് ചെയ്തത് – ഒന്നരക്കപ്പ്

പാകം െചയ്യുന്ന വിധം

∙ അവ്ൻ 2000Cൽ ചൂടാക്കിയിടുക.

∙ ഒരു ലീറ്റർ വലുപ്പമുള്ള ഒരു കാസറോളിൽ വെണ്ണ പുരട്ടുക. ഇതിൽ ഉരുളക്കിഴങ്ങിന്റെ പ കുതി നിരത്തിയ ശേഷം സവാള നിരത്തണം.

∙ ഇതിനു മുകളിൽ ബാക്കി ഉരുളക്കിഴങ്ങും നിര ത്തിയ ശേഷം ഉപ്പും കുരുമുളകുപൊടിയും വി തറുക.

∙ ഒരു ഇടത്തരം സോസ്പാനിൽ വെണ്ണ ഉരുക്കു ക. ഇതിലേക്കു മൈദയും ഉപ്പും േചർത്ത് ഒരു മിനിറ്റ് ഇളക്കിയ ശേഷം അടുപ്പിൽ നിന്നു വാ ങ്ങണം.

∙ ഇതിലേക്കു പാൽ ചേർത്തു കട്ട കെട്ടാതെ ഇ ളക്കിയ ശേഷം തിരികെ അടുപ്പത്തു വച്ചിളക്കി കുറുകുമ്പോൾ ചീസ് ചേർത്തിളക്കണം.

∙ മുഴുവൻ ചീസും ഉരുകിയ ശേഷം ഇത് ഉരുള ക്കിഴങ്ങിനു മുകളിൽ ഒഴിച്ച്, അലുമിനിയം ഫോയിൽ കൊണ്ടു മൂടുക.

∙ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് ഒന്നര മണിക്കൂർ ബേക്ക് ചെയ്യണം.

കടപ്പാട്: ROY POTHEN, Corporate Chef, Paragon Restaurant, Karama, UAE

Tags:
  • Pachakam