പാചകത്തിനായി സമയം അധികം പാഴാകാത്ത, തയാറാക്കി ഫ്രിജിൽ സൂക്ഷിച്ചു വച്ചു ഉപയോഗിക്കാനാകുന്ന, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാവുന്ന, പോഷകസമ്പുഷ്ടമായ ഒരു വിഭവത്തിന്റെ പാചകക്കുറിപ്പ് ഇതാ...
ഡ്രൈ ഫ്രൂട്സ് റോൾ
ബദാം, കശുവണ്ടിപ്പരിപ്പ്, വാൾനട്ട് – അരക്കപ്പ് വീതം, ഇടത്തരമായി നുറുക്കിയത്, പിസ്ത – മൂന്നു വലിയ സ്പൂൺ, മത്തൻ വിത്ത് – രണ്ടു വലിയ സ്പൂൺ, നെയ്യ് – രണ്ടു വലിയ സ്പൂൺ, ഉണക്കമുന്തിരി – രണ്ടു വലിയ ്സപൂൺ, ഈന്തപ്പഴം – ഒന്നരക്കപ്പ്, കുരു കളഞ്ഞത്
പാകം ചെയ്യുന്ന വിധം
∙ ഒരു പാത്രത്തിൽ ഒരു വലിയ സ്പൂൺ നെയ്യ് ചൂടാക്കി ബദാം, കശുവണ്ടിപ്പരിപ്പ്, വാൾനട്ട് എന്നിവ ഗോൾഡൻ ബ്രൗൺ നിറത്തിൽ കരുകരുപ്പായി മൂപ്പിച്ചെടുക്കുക.
∙ ഈന്തപ്പഴം അരച്ചു പേസ്റ്റ് രൂപത്തിലാക്കുക.
∙ ബാക്കി നെയ്യ് ചൂടാക്കി ഉണക്കമുന്തിരി മൂപ്പിക്കുക. ഇതിലേക്ക് ഈന്തപ്പഴം അരച്ചതു കൂടി ചേർത്ത് ചെറുതീയിൽ വഴറ്റി യോജിപ്പിക്കുക.
∙ ഇനി തയാറാക്കി വച്ചിരിക്കുന്ന ബദാം, കശുവണ്ടിപ്പരിപ്പ്, വാൾനട്ട് എന്നിവ ചേർത്തു യോജിപ്പിക്കുക.
∙ വശങ്ങളിൽ നിന്നു വിട്ടുവരുന്ന പാകത്തിൽ അടുപ്പിൽ നിന്നു വാങ്ങി ചൂടാറിയശേഷം ഉരുട്ടി സിലിണ്ടർ രൂപത്തിലാക്കുക. ഇതു അലുമിനിയം ഫോയിൽ കൊണ്ടു പൊതിഞ്ഞു രണ്ടു മണിക്കൂർ ഫ്രിജില്‍ വയ്ക്കുക.
∙ പിന്നീട് ഫ്രിജില്‍ നിന്നെടുത്തു വട്ടത്തിൽ മുറിച്ചു വിളമ്പാം.
കടപ്പാട്: ഡോ. അനിത മോഹൻ, ഫോർമർ സ്റ്റേറ്റ് നൂട്രീഷൻ, പ്രോഗ്രാം ഓഫിസർ, ഡയറക്റ്ററേറ്റ് ഓഫ് ഹെൽത് സർവീസസ്