ഈസി പുലാവ്
1.ബസ്മതി അരി – രണ്ടു കപ്പ്
2.എണ്ണ – നാലു വലിയ സ്പൂൺ
3.കറുവാപ്പട്ട – ഒരു കഷണം
തക്കോലം – ഒന്ന്
ഗ്രാമ്പൂ – മൂന്ന്
ജീരകം – രണ്ടു ചെറിയ സ്പൂൺ
ഏലയ്ക്ക – നാല്
ബേ ലീഫ് – രണ്ട്
4.സവാള – രണ്ട്
5.തക്കാളി – ഒന്ന്
6.വെള്ളം – രണ്ടര കപ്പ്
നാരങ്ങനീര് – ഒരു നാരങ്ങയുടേത്
ഉപ്പ് – പാകത്തിന്
7.ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ
8.സവാള വറുത്തത് – കാൽ കപ്പ്
മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
പുതിനയില, അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ബസ്മതി അരി നന്നായി കഴുകി അരമണിക്കൂർ കുതിർത്ത് ഊറ്റി വയ്ക്കുക.
∙പാനിൽ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റുക.
∙ഇതിലേക്കു സവാള ചേർത്തു വഴറ്റണം.
∙ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ തക്കാളി ചേർത്ത് അഞ്ചു മിനിറ്റു വഴറ്റണം.
∙ഇതിലേക്കു കുതിർത്ത അരിയും ആറാമത്തെ ചേരുവയും ചേർത്തിളക്കി മൂടിവച്ചു വേവിക്കുക.
∙വെന്തു പാകമാകുമ്പോൾ തുറന്നു ഗരംമസാലപ്പൊടി ചേർത്തിളക്കണം.
∙എട്ടാമത്തെ ചേരുവ കൊണ്ട് അലങ്കരിച്ചു വിളമ്പാം.