Saturday 16 December 2023 11:53 AM IST : By സ്വന്തം ലേഖകൻ

ക്രിസ്മസ് സ്പെഷലായി തയാറാക്കാം തമ്പ് പ്രിന്റ് കുക്കീസ്, ഈസി റെസിപ്പി ഇതാ!

cookiesss

തമ്പ് പ്രീന്റ് കുക്കീസ്

1.മൈദ – 200 ഗ്രാം

പഞ്ചസാര പൊടിച്ചത് – 50 ഗ്രാം

ഉപ്പ് – ഒരു നുള്ള്

2.വെണ്ണ – 150 ഗ്രാം

വാനില എസ്സൻസ് – ഒരു ചെറിയ സ്പൂൺ

3.മിക്സ്‍ഡ് ഫ്രൂട്ട് ജാം – പാകത്തിന്

4.പഞ്ചസാര പൊടിച്ചത് – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ഒരു വലിയ ബൗളിൽ ഒന്നാമത്തെ ചേരുവ ഇടഞ്ഞതു ചേർക്കുക.

∙ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി കുഴച്ചു മയമുള്ള മാവു തയാറാക്കുക.

∙ഇത് ഒരു ക്ലിങ് ഫിലിം കൊണ്ടു പൊതിഞ്ഞു അര മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കണം.

∙ഫ്രിഡ്ജിൽ നിന്നെടുത്ത് ചെറിയ ഉരുളകളാക്കി ഒന്നമർത്തി വെണ്ണ പുരട്ടിയ ബേക്കിങ് ട്രേയിൽ വച്ചു നടുവിലായി വിരലുകൊണ്ടു ചെറിയ കുഴിയുണ്ടാക്കണം.

∙ഇതിലേക്കു ജാം നിറച്ച് 12–15 മിനിറ്റു ബേക്ക് ചെയ്യുക.

∙തണുത്തു കഴിയുമ്പോൾ പഞ്ചസാര പൊടിച്ചതു കൊണ്ട് അലങ്കരിക്കുക.

Tags:
  • Desserts
  • Pachakam
  • Snacks