Thursday 14 June 2018 05:28 PM IST : By ശില്പ ബി. രാജ്

ചെറിയ പെരുന്നാൾ ആഘോഷമാക്കാൻ രുചി വിഭവങ്ങൾ

chemmen ഫോട്ടോ : സരുൺ മാത്യു

ചെമ്മീൻ ബിരിയാണി

1. കൈമ അരി – ഒരു കിലോ

2. വെള്ളം – അരിയുടെ ഇരട്ടി അളവ്

ഉപ്പ് – പാകത്തിന്

3. എണ്ണ – പാകത്തിന്

4. സവാള – ഒരു കിലോ, അരിഞ്ഞത്

കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി – 50 ഗ്രാം വീതം

5. ഇഞ്ചി ചതച്ചത് – ഒരു വലിയ സ്പൂൺ

പച്ചമുളക് – 10, ചതച്ചത്

തക്കാളി – അരക്കിലോ, അരിഞ്ഞത്

മല്ലിയില – അൽപം

6. മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

മസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

തൈര് – അരക്കപ്പ്

നാരങ്ങാനീര് – ഒരു നാരങ്ങയുടേത്

ഉപ്പ് – പാകത്തിന്

7. ചെമ്മീൻ തൊണ്ടും നാരും കളഞ്ഞത് – ഒരു കിലോ

8. തേങ്ങ ചുരണ്ടിയത് – രണ്ടു വലിയ സ്പൂൺ

കശുവണ്ടിപ്പരിപ്പ് – അഞ്ച്

9. പൈനാപ്പിൾ പൊടിയായി അരിഞ്ഞത്

– രണ്ടു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ അരി കഴുകി ഊറ്റി വയ്ക്കുക.

∙ വെള്ളം ഉപ്പു ചേർത്തു തിളപ്പിച്ച ശേഷം അരി ചേർത്തു വേവിച്ചൂറ്റി വയ്ക്കുക.

∙ പാനിൽ എണ്ണ ചൂടാക്കി ഒരു കപ്പു സവാളയും കശുവ ണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വെവ്വേറെ വറുത്തു  വ യ്ക്കണം.

∙ ബാക്കി സവാള വഴറ്റിയ ശേഷം അഞ്ചാമത്തെ ചേരുവ ചേ ർത്തു വഴറ്റണം. ഇതിലേക്ക് ആറാമത്തെ ചേരുവ ചേർത്തിളക്കിയ ശേഷം ചെമ്മീനും ചേർത്തിളക്കി വേവിക്കുക.

∙ ചെമ്മീൻ വെന്ത ശേഷം കശുവണ്ടിപ്പരിപ്പും തേങ്ങ ചുരണ്ടിയതും യോജിപ്പിച്ചു മയത്തിൽ അരച്ചതു ചേർത്തിളക്കുക.

∙ ഒരു വലിയ പാത്രത്തിൽ ചെമ്മീൻ മസാലയിട്ട് മുകളിൽ പ കുതി ചോറ് വിതറുക. ഇതിനു മുകളിൽ കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും പൈനാപ്പിളും നിരത്തിയ ശേഷം വീണ്ടും ചോറു നിരത്തുക. മുകളിൽ അര ചെറിയ സ്പൂൺ ഗരംമസാ ലപ്പൊടി വിതറി ദം ചെയ്തെടുക്കണം.

_MG_0084-copy

മട്ടൺ കബാബ്

1. ഇളം ആട്ടിറച്ചി മിൻസ് ചെയ്തത് – അരക്കിലോ

വെള്ളം – 400 മില്ലി

ഉപ്പ് – പാകത്തിന്

2. എണ്ണ – പാകത്തിന്

3. ജീരകം – ഒരു ചെറിയ സ്പൂൺ

4. വെളുത്തുള്ളി അരിഞ്ഞത് – നാലു ചെറിയ സ്പൂൺ 

ഇഞ്ചി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

ഏലയ്ക്ക – നാല്

കറുവാപ്പട്ട – ഒരു കഷണം

കുരുമുളക് – അര ചെറിയ സ്പൂൺ

വറ്റൽമുളക് – രണ്ട്

കടലപ്പരിപ്പ് – 100 ഗ്രാം, കുതിർത്തത്

5. മുട്ട – രണ്ട്

6. പച്ചമുളകു പൊടിയായി അരിഞ്ഞത് – നാലു ചെറിയ സ്പൂൺ  

സവാള പൊടിയായി അരിഞ്ഞത് – 75 ഗ്രാം

7. നെയ്യ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ േചരുവ ചുവടുകട്ടിയുള്ള പാത്രത്തിലാക്കി വേവിക്കുക. വെള്ളം മുഴുവൻ വറ്റി, ഇറച്ചി നന്നായി വേവണം. ചൂടാറിയ ശേഷം മയത്തിൽ അരച്ചെടുക്കുക.

∙ പാനിൽ അൽപം എണ്ണ ചൂടാക്കി ജീരകം മൂപ്പിച്ച ശേഷം നാലാമത്തെ ചേരുവ ചേർത്തു വഴറ്റി ചൂടാറിയ ശേഷം അ രച്ചെടുക്കുക.

∙ ഇത് ഇറച്ചി മിശ്രിതത്തിൽ ചേർത്തു യോജിപ്പിച്ചു മയമുള്ള പേസ്റ്റ് തയാറാക്കുക.

∙ ഇതിലേക്കു മുട്ട അടിച്ചതു ചേർത്തു യോജിപ്പിച്ച ശേഷം പ ച്ചമുളകും സവാളയും ചേർത്തു വീണ്ടും യോജിപ്പിക്കുക.

∙ ഈ മിശ്രിതം നാരങ്ങാവലുപ്പമുള്ള ചെറിയ ഉരുളകളാക്കി, കൈ കൊണ്ടു മെല്ലേ അമർത്തുക. പാനിൽ നെയ്യ് ചൂടാക്കി ചെറുതീയിൽ വച്ച് കബാബുകള്‍ ചേർത്ത് ഇളം ഗോൾഡൻബ്രൗൺ നിറത്തിൽ വറുത്തു കോ രുക.

∙ മല്ലിയില കൊണ്ട് അലങ്കരിച്ച്, സാലഡിനും സോസി നും ഒപ്പം ചൂടോടെ വിളമ്പാം.

_C1R1314

അവൽ മിൽക്ക്

1. പാൽ – രണ്ടു കപ്പ്

പഞ്ചസാര – പാകത്തിന്

ഈന്തപ്പഴം – രണ്ട്

പാളയൻകോടൻപഴം – നാല്

2. അവൽ വറുത്തത് – നാലു വലിയ സ്പൂൺ

3. കശുവണ്ടിപ്പരിപ്പ് – അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ േചരുവ യോജിപ്പിച്ച് മിക്സിയിൽ അടി ച്ചു വയ്ക്കുക.

∙ ഇതു വിളമ്പാനുള്ള ഗ്ലാസ്സുകളിലൊഴിച്ച് മുകളിൽ അവൽ വറുത്തത് വിതറുക.

∙ കശുവണ്ടിപ്പരിപ്പു കൊണ്ട് അലങ്കരിച്ചു വിളമ്പാം.

_C1R1299

നെയ്യ്പ്പത്തിരി

1. വെള്ളം – ഒന്നരക്കപ്പ്

2. അരിപ്പൊടി – ഒരു കപ്പ്

തേങ്ങ ചുരണ്ടിയത് – ഒരു വലിയ സ്പൂൺ

പെരുംജീരകം – ഒരു ചെറിയ സ്പൂൺ

ചുവന്നുള്ളി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3. വെളിച്ചെണ്ണ – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ വെള്ളം നന്നായി തിളപ്പിക്കുക.

∙ ഇതിലേക്ക് അരിപ്പൊടിയും തേങ്ങയും പെരുംജീരകവും ചു വന്നുള്ളി അരിഞ്ഞതും ഉപ്പും ചേർത്തു മയത്തിൽ വാട്ടിക്കുഴ യ്ക്കണം.

∙ ചെറിയ ഉരുളകളാക്കി കൈയിൽ വച്ചു പരത്തി ചൂടായ എ ണ്ണയിൽ വറുത്തെടുക്കുക.

മട്ടൺ ദം

1. മട്ടൺ – ഒരു കിലോ, കഷണങ്ങളാക്കിയത്

2. ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

3. വെളിച്ചെണ്ണ – ഒരു കപ്പ്

4. സവാള – ഒരു കിലോ, അരിഞ്ഞത്

പച്ചമുളക് അരിഞ്ഞത് – പാകത്തിന്

തക്കാളി – രണ്ട്, അരിഞ്ഞത്

5. മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

6. തൈര് – അരക്കപ്പ്

നാരങ്ങാനീര് – ഒരു നാരങ്ങയുടേത്

പാകം ചെയ്യുന്ന വിധം

∙ മട്ടൺ കഴുകി വൃത്തിയാക്കി രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി തിരുമ്മിയ ശേഷം പ്രഷർ കുക്കറിലാക്കി ചെറുതീയിൽ 15 മിനിറ്റ് വേവി ക്കുക.

∙ പാനിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റുക.

∙ ഇതില്‍ അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റിയ ശേഷം തൈരും നാരങ്ങാനീരും ചേർത്തിളക്കുക.

∙ ഇതിൽ മട്ടൺ ചേർത്തു നന്നായി വേവിക്കണം.

_C1R1267

മുഹല്ലബി

1. പാൽ – രണ്ടു കപ്പ്

കോൺഫ്ളോർ – മൂന്നു വലിയ സ്പൂൺ

പഞ്ചസാര – അരക്കപ്പ്

2. ഓറഞ്ച് ജ്യൂസ് – രണ്ടു കപ്പ്

കോൺഫ്ളോർ – മൂന്നു വലിയ സ്പൂൺ

പഞ്ചസാര – അരക്കപ്പ്

3. കശുവണ്ടിപ്പരിപ്പ് പൊടിച്ചത് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് ചെറുതീയിൽ വച്ചു കുറുക്കിയെടുക്കുക.

∙ ഇത് വിളമ്പാനുള്ള ബൗളിന്റെ പകുതിഭാഗം ഒഴിക്കണം.

∙ രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് ചെറുതീയിൽ വച്ചു കുറുക്കിയെടുക്കുക.

∙ ഇത് പാൽക്കൂട്ടിന്റെ മുകളിൽ ഒഴിച്ച് ഫ്രിഡ്ജിൽ വച്ചു സെറ്റ് ചെയ്യുക. 

∙ കശുവണ്ടിപ്പരിപ്പു പൊടിച്ചതു കൊണ്ട് അലങ്കരിച്ചു വി ളമ്പാം.

പാചകക്കുറിപ്പുകൾക്കു കടപ്പാട്: സബീന ഷാജി,  തോട്ടയ്ക്കാട്ടുകര, ആലുവ. ഫോട്ടോയ്ക്കു വേണ്ടി  വിഭവങ്ങൾ തയാറാക്കിയത് : ഫാത്തിമ അസീം, ആലുവ