Wednesday 07 November 2018 05:22 PM IST : By സ്വന്തം ലേഖകൻ

‘മീൻകൂട്ടാനും എറച്ചിക്കറിയും’ നാടൻ സ്വാദോടെ

meen

പുറത്തു ഭക്ഷണം കഴിക്കാൻ പോയാലും ഊണിനൊപ്പം നാടൻ മീൻകറിയും ഇറച്ചക്കറിയുമൊക്കെയാണ് മിക്കവ ർക്കും പ്രിയം. വീട്ടിൽ തന്നെ നാടൻ സ്വാദു കൊണ്ടുവരാനി താ ചില പൊടിക്കൈകൾ.

∙ മീനായാലും ഇറച്ചിയായാലും മൺചട്ടിയിലുണ്ടാക്കി യാൽ പ്രത്യേക രുചിയും മണവുമാണ്.

∙ മഞ്ഞളും മുളകും മല്ലിയും കുരുമുളകുമൊക്കെ വാങ്ങി ഉണക്കിപ്പൊടിച്ച് മീൻകറിക്കും ഇറച്ചിക്കറിക്കുമുള്ള മസാല വീട്ടിൽ തന്നെ തയാറാക്കി വയ്ക്കുക.

∙ മസാല എണ്ണയിൽ നന്നായി മൂപ്പിച്ച് എണ്ണ തെളിഞ്ഞു വരുന്ന പാകത്തിലേ വെള്ളം ചേർക്കാവൂ. കറി തിളപ്പിച്ച് വറ്റിച്ചെടുക്കണം. ചാറ് അൽപം കുറുകിയിരിക്കുന്നതാണ് കൂടുതൽ രുചി.

∙ മീൻകറി തലേദിവസം ഉണ്ടാക്കി ചട്ടിയിൽ തന്നെ വ യ്ക്കുക. പിറ്റേദിവസം ഒന്നു കൂടി തിളപ്പിച്ചെടുത്ത് വിള മ്പാം. ഉപ്പും എരിവും പുളിയും മീൻ കഷണങ്ങളിൽ നല്ലതുപോലെ പിടിച്ചിരിക്കും.

∙ സവാളയ്ക്കു പകരം ചുവന്നുള്ളി മതി നാടൻ കറികളിൽ. വെളിച്ചെണ്ണയല്ലാതെ മറ്റൊരെണ്ണയും ഉപയോഗിക്കേണ്ട. പച്ചമുളകിനു പകരം നാടൻ കാന്താരിയുടെ എരിവ് കറി യുടെ രുചി കൂട്ടും.

∙ ചിക്കൻ തൊലിയോടു കൂടിവേണം കറി വയ്ക്കാൻ. തേ ങ്ങാക്കൊത്തു ചേർക്കാനും മറക്കേണ്ട. തക്കാളി ചേര‍്‍ക്കുന്നുണ്ടെങ്കിൽ ഒന്നിൽ കൂടുതൽ വേണ്ട. രുചി മാറും.

∙ ഇറച്ചിക്കറിയും മീൻകറിയും തയാറാക്കി തീയണച്ചശേഷം രണ്ടു തണ്ടു കറിവേപ്പില മുകളിൽ നിരത്തി അടച്ചു വയ്ക്കുക. വിളമ്പുമ്പോൾ ഹൃദ്യമായ മണമുണ്ടാകും.