Wednesday 31 January 2024 04:10 PM IST

ചോറിനൊപ്പം കഴിക്കാൻ അപാര രുചിയിൽ മീൻ അച്ചാർ!

Merly M. Eldho

Chief Sub Editor

fishpick

മീൻ അച്ചാർ

1.മീൻ – 300 ഗ്രാം

2.ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

വിനാഗിരി – ഒരു വലിയ സ്പൂൺ

3.എള്ളെണ്ണ – അരക്കപ്പ്

4.കടുക് – ഒരു ചെറിയ സ്പൂൺ

ഉലുവ – കാൽ ചെറിയ സ്പൂൺ

5.ഇഞ്ചി – മൂന്നു വലിയ സ്പൂൺ

വെളുത്തുള്ളി – മൂന്നു വലിയ സ്പൂൺ

പച്ചമുളക് – രണ്ട്, അരിഞ്ഞത്

കറിവേപ്പില – രണ്ടു തണ്ട്

6.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – ഒന്നര വലിയ സ്പൂൺ

ഉലുവപ്പൊടി – കാൽ ചെറിയ സ്പൂൺ

കായംപൊടി – കാൽ ചെറിയ സ്പൂൺ

7.വിനാഗിരി – കാല്‍ കപ്പ്

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙മീൻ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ ചേർത്ത് ഒരു മണിക്കൂർ വയ്ക്കണം.

∙പാനിൽ എണ്ണ ചൂടാക്കി മീൻ കഷണങ്ങൾ വറുത്തു കോരി മാറ്റി വയ്ക്കുക.

∙ഇതേ എണ്ണയിൽ കടുകും ഉലുവയും പൊട്ടിച്ച് അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റണം.

∙ഇതിലേക്കു പൊടികൾ ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ ഏഴാമത്തെ ചേരുവ ചേർത്തു തിളപ്പിക്കുക.

∙വറുത്തു വച്ചിരിക്കുന്ന മീനും ചേർത്തിളക്കി വാങ്ങാം.

∙നന്നായി തണുത്തു കഴിയുമ്പോൾ വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes