Saturday 05 October 2019 06:08 PM IST : By ബീന മാത്യു

ചോറിനൊപ്പം രുചികരമായ ഫിഷ് പിരളൻ!

_C1R9962 ഫോട്ടോ : സരുൺ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത് : ശ്രീകാന്ത്, കോമി ഷെഫ്, താജ് ഗേറ്റ്‌വേ, മറൈൻ ഡ്രൈവ്, കൊച്ചി.

ചോറിനൊപ്പം കഴിക്കാൻ പറ്റുന്ന രുചികരമായ ഫിഷ് പിരളനാണ് ഇന്നത്തെ ഡിഷ്. റെസിപ്പി ഇതാ...

ചേരുവകൾ 

1. മീൻ കഷണങ്ങളാക്കിയത് – ഒരു കിലോ

2. എണ്ണ – കാൽ–അരക്കപ്പ്

3. മല്ലി വറുത്തത് – രണ്ടു ചെറിയ സ്പൂൺ

കടുക് – ഒരു ചെറിയ സ്പൂൺ

ഉലുവ – കാൽ ചെറിയ സ്പൂൺ

4. സവാള കനം കുറച്ചരിഞ്ഞത് – ഒന്നരക്കപ്പ്

5. മുളകുപൊടി – ഒരു വലിയ സ്പൂൺ

മല്ലിപ്പൊടി – ഒരു െചറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

6. വാളൻപുളി കുറുകെ പിഴിഞ്ഞത് – കാല്‍ കപ്പ്

ഉപ്പ് – പാകത്തിന്

7. കറിവേപ്പില – കുറച്ച്

പാകം െചയ്യുന്ന വിധം

∙ മീൻ കഷണങ്ങളാക്കി വൃത്തിയാക്കി വയ്ക്കുക.

∙ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ ചേർത്തു പൊട്ടിത്തുടങ്ങുമ്പോൾ സവാള ചേർത്തു വഴറ്റണം.

∙ നന്നായി വഴന്ന ശേഷം അഞ്ചാമത്തെ ചേരുവ വെള്ളത്തിൽ കുതിർത്തതു േചർത്തു ചെറുതീയി ൽ വഴറ്റുക.

∙ മസാല മൂത്ത മണം വരുമ്പോള്‍ മീൻ കഷണങ്ങൾ ചേർത്തു പൊടിഞ്ഞു പോകാതെ മെല്ലേ ഇളക്കണം.

∙ ഇതിലേക്കു പുളി പിഴിഞ്ഞതും ഉപ്പും ചേർത്തിളക്കുക. ആവശ്യമെങ്കിൽ അൽപം വെള്ളം ചേർക്കാം.

∙ പാത്രം അടച്ചു വച്ചു വേവിക്കുക. ഗ്രേവി കുറുകി വരുമ്പോൾ കറിവേപ്പില ചേർത്തിളക്കുക.

∙ മീനിൽ ഗ്രേവി നന്നായി പൊതിഞ്ഞിരിക്കുന്ന പരുവത്തിൽ വാങ്ങി ചൂടോടെ വിളമ്പാം.

Tags:
  • Lunch Recipes
  • Pachakam