Thursday 23 January 2020 11:52 AM IST : By ശിൽപ ബി. രാജ്, വനിത പാചകം

തേങ്ങ അരച്ച മീൻകറി, ചെമ്മീൻ റോസ്റ്റ്; സ്‌പെഷൽ റെസിപ്പികൾ ഇതാ...

thenga-aracha-meen-curry

തേങ്ങ അരച്ച മീൻകറി

1. മീൻ – അരക്കിലോ

2. ഇ‍ഞ്ചി – ഒരു കഷണം

വെളുത്തുള്ളി – ആറ് അല്ലി  

പച്ചമുളക്മൂ – ന്ന്

3. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ ‌കശ്മീരി മുളകുപൊടി – മൂന്നു ചെറിയ സ്പൂൺ

മല്ലിപ്പൊടി – മൂന്നു ചെറിയ സ്പൂൺ

വെളിച്ചെണ്ണ – ഒരു െചറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

4. വെള്ളം – ഒരു കപ്പ്

5. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്

ചുവന്നുള്ളി – അഞ്ച്

6. കുടംപുളി – മൂന്നു കഷണം

7. വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ

8. ചുവന്നുള്ളി – അഞ്ച്, അരി‍ഞ്ഞത്

കറിവേപ്പില – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ മീന്‍ വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.

∙ മീന്‍ കഷണങ്ങള്‍ രണ്ടാമത്തെ ചേരുവ ചതച്ചതും മൂന്നാമത്തെ ചേരുവയും ചേർത്ത് അല്പസമയം വച്ചശേഷം ഒരു ക പ്പ് െവള്ളം ചേർത്ത് ഇടത്തരം തീയിൽ വേവിക്കുക.

∙ മീൻ വെന്തശേഷം തേങ്ങയും ചുവന്നുള്ളി അരിഞ്ഞതും കുടംപുളിയും ചേർത്തിളക്കണം. ആവശ്യമെങ്കിൽ അല്പം വെള്ളവും ചേർത്തു തിളപ്പിച്ചു വാങ്ങുക.

∙ മറ്റൊരു പാനിൽ  വെളിച്ചെണ്ണ ചൂടാക്കി, എട്ടാമത്തെ ചേരുവ മൂപ്പിച്ചു കറിയിൽ ചേർക്കുക.

ചെമ്മീൻ റോസ്റ്റ്

chemmeen-roast

1. ചെമ്മീൻ – അരക്കിലോ

2. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

പച്ചമുളക് – മൂന്ന്

കുടംപുളി – മൂന്നു കഷണം

ഉപ്പ് – പാകത്തിന്

3. ഇ‍ഞ്ചി – ഒരിഞ്ചു കഷണം

വെളുത്തുള്ളി – അഞ്ച് അല്ലി

പെരുംജീരകം – അര ചെറിയ സ്പൂൺ

ചുവന്നുള്ളി – ഒരു കപ്പ്

4. വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ

5. തേങ്ങാക്കൊത്ത് – കാൽ കപ്പ്

മഞ്ഞൾപ്പൊടി, ഉപ്പ് – ഓരോ നുള്ള്

6. കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാല്‍ ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ

7. കറിവേപ്പില – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ചെമ്മീൻ രണ്ടാമത്തെ ചേരുവയും പാകത്തിനു വെള്ളവും ചേർത്തു വേവിക്കുക.

∙ മൂന്നാമത്തെ ചേരുവ വെവ്വേറെ ചതച്ചെടുക്കണം.

∙ ചുവടുകട്ടിയുള്ള പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തുകോരി വയ്ക്കുക.

∙ ഇതേ എണ്ണയിലേക്കു ചതച്ചു വച്ചിരിക്കുന്ന മൂന്നാമത്തെ ചേരുവ യഥാക്രമം ചേർത്തു നന്നായി വഴറ്റുക. തീ കുറച്ചശേഷം ആറാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙ വേവിച്ചു വച്ചിരിക്കുന്ന ചെമ്മീനും കറിവേപ്പിലയും ചേർത്തു തീ കൂട്ടി വച്ചു ചെമ്മീൻ വറുത്തെടുക്കുക.

∙ വറുത്തു വച്ചിരിക്കുന്ന തേങ്ങാക്കൊത്തു ചെമ്മീനിൽ യോജിപ്പിച്ചു ‌വിളമ്പാം.

പാചകക്കുറിപ്പുകൾക്ക് കടപ്പാട്: നിമി സുനിൽകുമാർ

Tags:
  • Dinner Recipes
  • Pachakam